---
title: "രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില   വീണ്ടും വർധിച്ചു"
english_title: "Fuel prices increasing oct 11"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4509/fuel-prices-increasing-oct-11"
published_at: "2021-10-11T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163ade3598df_petrol_diesel3-1019x573.jpg"
keywords: []
---

# രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില   വീണ്ടും വർധിച്ചു

> **Lead Summary:** ന്യൂഡൽഹി: ഏഴാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില വർധിച്ചു. ഇന്ന് ഡൽഹിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 0.30 പൈസ (ലിറ്ററിന് 104.44/ലിറ്റർ) 0.35 പൈസ (93.17/ലിറ്റർ) എന്ന നിലയിൽ വർധിച്ചു.

## Article Content

ന്യൂഡൽഹി: ഏഴാം ദിവസവും രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വില വർധിച്ചു. ഇന്ന് ഡൽഹിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 0.30 പൈസ (ലിറ്ററിന് 104.44/ലിറ്റർ) 0.35 പൈസ (93.17/ലിറ്റർ) എന്ന നിലയിൽ വർധിച്ചു.

മുംബൈയിൽ ഇന്ന് പെട്രോളിന് ലിറ്ററിന് 110.41 രൂപ (0.29 ഉയർന്നു), ഡീസലിന് 101.03 (0.37 ഉയർന്നു) എന്നിങ്ങനെയാണ് നിരക്ക്.

കൊൽക്കത്തയിൽ പെട്രോളിന് 105.09 രൂപയും ഡീസലിന് 96.28 രൂപയുമാണ് വില. അതേസമയം, തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ പെട്രോൾ വില 101.79 രൂപയായും ഡീസൽ വില 97.59 രൂപയായും ഉയർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4509/fuel-prices-increasing-oct-11)