---
title: "യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി പാളത്തിൽ തള്ളി: 21 കാരനായ  സുഹൃത്ത് പിടിയിൽ "
english_title: "The woman's body was sacked and thrown on the tracks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45114/the-womans-body-was-sacked-and-thrown-on-the-tracks"
published_at: "2022-05-26T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f2837f10ac_n3897651081653548848086b8e5a320db9014715088b1e1cac4a5578e6102d6a05679aa259234d1da30fa1c.jpg"
keywords: []
---

# യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി പാളത്തിൽ തള്ളി: 21 കാരനായ  സുഹൃത്ത് പിടിയിൽ 

> **Lead Summary:** **മുംബൈ: **യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി റെയില്‍പാളത്തിനരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍.ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ യാണ് കൊല്ലപ്പെട്ടത്.

## Article Content

**മുംബൈ: **യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി റെയില്‍പാളത്തിനരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍.ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ യാണ് കൊല്ലപ്പെട്ടത്.

സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മാഹിമില്‍ റെയില്‍വേ പാളത്തിനരികില്‍നിന്നാണ് ചാക്കിനുള്ളിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാളം പരിശോധിക്കുന്ന റെയില്‍വേജീവനക്കാര്‍ ചാക്കുകെട്ട് കണ്ട് റെയില്‍വേ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

നിരവധി കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. സരികയില്‍നിന്ന് 30,00 രൂപ വികാസ് കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാണാതായവരെക്കുറിച്ചുള്ള പരാതിയില്‍നിന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. സരികയെ രണ്ടു ദിവസമായികാണാനില്ലെന്ന് ഭര്‍ത്താവ് പോലിസില്‍ പരാതിപ്പെട്ടിരുന്നു. ിരീക്ഷണക്യാമറയില്‍നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരം പോലിസിന് ലഭിച്ചു. ശൗചാലയത്തില്‍ വെച്ച്‌ കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോറിക്ഷയില്‍ ഗോരേഗാവ് സ്‌റ്റേഷനില്‍ കൊണ്ടുവന്നു.

അവിടെനിന്ന് മൃതദേഹം ലോക്കല്‍ ട്രെയിനില്‍ കയറ്റി മാഹിമില്‍ തള്ളുകയായിരുന്നുവെന്ന് ഇയാള്‍ പോലിസിനോട് വെളിപ്പെടുത്തി. സന്തോഷ്‌നഗറില്‍ വീട്ടുജോലിക്കാരായ ഇരുവരും കഴിഞ്ഞ മൂന്നു വര്‍ഷമായി പരിചയത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45114/the-womans-body-was-sacked-and-thrown-on-the-tracks)