---
title: "തമിഴ്നാട്ടിൽ പണമിടപാടുകാരന്റെ ഭീഷണിയെത്തുടർന്ന് ദളിത് യുവതി തൂങ്ങിമരിച്ചു "
english_title: "Moneylender"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45117/moneylender"
published_at: "2022-05-26T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f2ac3cb81a_n389775540165354971397537b46d00d11c2b95b6296e8a7459e8223985bd783116f3a9f70866a63a8aaf87.jpg"
keywords: []
---

# തമിഴ്നാട്ടിൽ പണമിടപാടുകാരന്റെ ഭീഷണിയെത്തുടർന്ന് ദളിത് യുവതി തൂങ്ങിമരിച്ചു 

> **Lead Summary:** **ചെെെന്ന: **തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പണമിടപാടുകാരന്‍റെ ഭീഷണിയെ തുടര്‍ന്ന് ദളിത് യുവതി തൂങ്ങിമരിച്ചു. അവിനാശിക്കടുത്ത് രായംപാളയത്തെ വീട്ടില്‍ പരിമള എന്ന യുവതിയാണ് തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയത്.

## Article Content

**ചെെെന്ന: **തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പണമിടപാടുകാരന്‍റെ ഭീഷണിയെ തുടര്‍ന്ന് ദളിത് യുവതി തൂങ്ങിമരിച്ചു. അവിനാശിക്കടുത്ത് രായംപാളയത്തെ വീട്ടില്‍ പരിമള എന്ന യുവതിയാണ് തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയത്.

അവിനാശി ടൗണ്‍ പഞ്ചായത്തില്‍ കരാര്‍ ജോലിക്കാരിയായിരുന്നു. ഇതേ സ്ഥലത്തുതന്നെ താമസിക്കുന്ന ധനശേഖരനില്‍ നിന്ന് പരിമളയുടെ ഭര്‍ത്താവ് ചന്ദ്രന്‍ 27,000 രൂപ കടം വാങ്ങിയതായി പൊലീസ് പറഞ്ഞു. ആദ്യം 10,000 രൂപ തിരികെ നല്‍കുകയും ബാക്കി ഉടന്‍ നല്‍കാമെന്നും പറഞ്ഞു. എന്നാല്‍, പണം നല്‍കാഞ്ഞതോടെ ധനശേഖരനും ഇയാളുടെ അമ്മ പൂവത്തമ്മാളും നിരന്തരം ചന്ദ്രനേയും കുടുംബത്തേയും ശല്യം ചെയ്തു. തിങ്കളാഴ്‌ച രാത്രി ധനശേഖരനും അമ്മയും ചന്ദ്രന്‍റെ വീട്ടിലെത്തി പണം തിരിച്ചടക്കാത്തതിന്റെ പേരില്‍ പരിമളയെ ജാതീയമായി അധിക്ഷേപിച്ചു.

പണം തന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളര്‍ന്ന പരിമള മിനിറ്റുകള്‍ക്ക് ശേഷം തന്റെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങുകയായിരുന്നു. പൊലീസ് പറഞ്ഞു. പരിമളയെ തൂങ്ങിമരിച്ച നിലയില്‍ കണ്ട അയല്‍ക്കാരാണ് ഭര്‍ത്താവിനെ വിവമറിയിച്ചത്. സംഭവം നടക്കുമ്ബോള്‍ ഇവരുടെ12കാരിയായ മകളും 14 വയസുള്ള മകനും വീട്ടില്‍ നിന്ന് വളരെ അകലെ കളിക്കുകയായിരുന്നു.

ധനശേഖരനെ ചൊവ്വാഴ്ചയും അമ്മയെ ബുധനാഴ്ചയും അറസ്റ്റ് ചെയ്തതായി അവിനാശി സി.െഎ ആര്‍.ഗീത പറഞ്ഞു. അമ്മയും മകനും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുന്നത് കണ്ട അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45117/moneylender)