---
title: "ചെക്കികുളം മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്രം പാട്ടും കളിയാട്ട മഹോത്സവം സമാപിച്ചു"
english_title: "Chekkikulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45129/chekkikulam"
published_at: "2022-05-26T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f32d937820_Picsart_22-05-26_13-26-15-779.png"
keywords: []
---

# ചെക്കികുളം മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്രം പാട്ടും കളിയാട്ട മഹോത്സവം സമാപിച്ചു

> **Lead Summary:** ചെക്കികുളം മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്രം പാട്ടും കളിയാട്ട മഹോത്സവം സമാപിച്ചു ചെക്കികുളം മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പാട്ടും കളിയാട്ട മഹോത്സവം തന്ത്രി ബ്രഹ്മശ്രീ പൂന്തോട്ടം പുടവൂർ ഇല്ലത്ത് പാണ്ഡുരംഗ നമ്പൂതിരിയുടെ കാർമികത്വത്തിൽ മെയ്‌ 14 മുതൽ 25 വരെ നടന്നു.

## Article Content

ചെക്കികുളം മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്രം പാട്ടും കളിയാട്ട മഹോത്സവം സമാപിച്ചു ചെക്കികുളം മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പാട്ടും കളിയാട്ട മഹോത്സവം തന്ത്രി ബ്രഹ്മശ്രീ പൂന്തോട്ടം പുടവൂർ ഇല്ലത്ത് പാണ്ഡുരംഗ നമ്പൂതിരിയുടെ കാർമികത്വത്തിൽ മെയ്‌ 14 മുതൽ 25 വരെ നടന്നു.

ഉത്തരകേരളത്തിലെ ഏറ്റവും വലിയ തിരുമുടി ഉള്ള ഭഗവതിയുടെ കളിയാട്ട മഹോത്സവമാണ് ചെക്കികുളത്തിലെ മാണിയൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നിറമാലയും തിരുവാതാഴ പൂജയും കലവറ നിറക്കൽ ഗോഷയാത്ര യും നടന്നു.

കോവിഡ് നിയന്ത്രണത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി കളിയാട്ട മഹോത്സവം നടത്താൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഇത്തവണ നാട്ടുകാരുടേയും ക്ഷേത്രം ഭാരവാഹികളുടേയും നേതൃത്വത്തിൽ നടത്തിയ ഉത്സവത്തിൽ നിരവധി ഭക്തജനങ്ങളാണ് എത്തിയത്. കളിയാട്ടത്തിന്റെ അവസാന ദിവസം രാത്രി ക്ഷേത്ര സന്നിധിയിൽ ഭൂതത്താൻ തിരുവടിയും പുലർച്ചെ രാവിലെ ഭഗവതിയും കെട്ടിയാടി. ഉച്ചക്ക് ക്ഷേത്രത്തിൽ അന്നദാനവും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45129/chekkikulam)