---
title: " ക്വട്ടേഷന്‍ കൊടുത്ത് ഭർത്താവിനെ കൊന്നു: യുവതി അറസ്റ്റിൽ "
english_title: "Killed her husband by giving a quotation Young woman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45155/killed-her-husband-by-giving-a-quotation-young-woman"
published_at: "2022-05-26T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f4560b1545_n3897897321653556527053a3328bf701f446813a95352da884251af8e8d4dfb697d80a5023d546cf126273.jpg"
keywords: []
---

#  ക്വട്ടേഷന്‍ കൊടുത്ത് ഭർത്താവിനെ കൊന്നു: യുവതി അറസ്റ്റിൽ 

> **Lead Summary:** **ഡല്‍ഹി **: ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രണ്‍ഹോലയിലെ ഹോളി കോണ്‍വെന്റ് സ്‌ക്കൂളിന് സമീപം താമസിക്കുന്ന ബഹദൂര്‍ വര്‍മ്മ കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ചന്ദര്‍കല അറസ്സിലായത്.കൊല ചെയ്ത വാടകകൊലയാളി ജുമ്മന്‍ കീഴടങ്ങി.

## Article Content

**ഡല്‍ഹി **: ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രണ്‍ഹോലയിലെ ഹോളി കോണ്‍വെന്റ് സ്‌ക്കൂളിന് സമീപം താമസിക്കുന്ന ബഹദൂര്‍ വര്‍മ്മ കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ചന്ദര്‍കല അറസ്സിലായത്.കൊല ചെയ്ത വാടകകൊലയാളി ജുമ്മന്‍ കീഴടങ്ങി.

കഴിഞ്ഞ 19 നാണ് ബഹദൂര്‍ വര്‍മ്മയെ വീടിനുള്ളില്‍ തലക്കടിയേറ്റ നിലയില്‍ കണ്ടെത്തിയത്.രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ കവര്‍ച്ചാസംഘം കൊലപ്പെടുത്തി കടന്നുകളഞ്ഞെന്നായിരുന്നു ഭാര്യ പൊലീസിന് നല്‍കിയ മൊഴി.എന്നാല്‍ അന്വേണത്തില്‍ ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ വഴക്ക് പതിവായിരുന്നെന്ന് കണ്ടെത്തിയ പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സംശയം തോന്നിയത്.

യുവതിയുടെ ഫോണ്‍ പരിശോധിച്ചതോടെ വാടകകൊലയാളിയെ വിളിച്ചതായി കണ്ടെത്തി.സിസിടിവി ദൃശ്യങ്ങള്‍കൂടി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ തെളിവു സഹിതം ചോദ്യം ചെയ്തപ്പോള്‍ ചന്ദര്‍കല കുറ്റം സമ്മതിക്കുകയായിരുന്നു.തുണിക്കട നടത്തിയിരുന്ന ബഹദൂര്‍ വര്‍മ്മക്ക് മറ്റു പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു.ജോലിക്ക നിന്നിരുന്നവരെ ഉപദ്രവിച്ചിരുന്നതായും ഭാര്യ പൊലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45155/killed-her-husband-by-giving-a-quotation-young-woman)