---
title: "വിദ്വേഷ  മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പോലീസ് പരിശോധന "
english_title: "Police raid the home of a child who shouted hate slogans"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45158/police-raid-the-home-of-a-child-who-shouted-hate-slogans"
published_at: "2022-05-26T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f47ec20f4c_n38981478416535571820036270c91a3de8771ea7764f25d11bd24469ad00e74e5f72ead2cafdd69ffbad21.jpg"
keywords: []
---

# വിദ്വേഷ  മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വീട്ടിൽ പോലീസ് പരിശോധന 

> **Lead Summary:** പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേക പരിശീലനം നല്‍കിയെന്നും മതവികാരം ഇളക്കിവിടാന്‍ പ്രതികള്‍ ഉദ്ദേശിച്ചിരുന്നതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

## Article Content

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രത്യേക പരിശീലനം നല്‍കിയെന്നും മതവികാരം ഇളക്കിവിടാന്‍ പ്രതികള്‍ ഉദ്ദേശിച്ചിരുന്നതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ അറസ്റ്റിലായ അന്‍സാറാണ് കുട്ടിയെ തോളിലേറ്റി മുദ്രാവാക്യം വിളിച്ചത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളുണ്ട്.

അതേസമയം മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി സ്വദേശിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ തറവാട്ടുവീട്ടില്‍ പൊലീസ് പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. തറവാട്ടുവീട്ടിനോട് ചേര്‍ന്നുള്ള വാടകവീട്ടിലായിരുന്നു യുവാവും കുടുംബവും താമസിച്ചിരുന്നത്. പക്ഷേ, ഈ വീട് അടഞ്ഞുകിടക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും രണ്ടാഴ്ചയായി മകനെയും കൊച്ചുമകനെയും കണ്ടിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം കുടുംബം പൊലീസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45158/police-raid-the-home-of-a-child-who-shouted-hate-slogans)