---
title: "തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് കാർത്തി ചിദംബരം "
english_title: "Cbi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45160/cbi"
published_at: "2022-05-26T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f492504139_n389817342165355749477982edd0aabf7cbd4482ff87b1ee056c58531cdee17c75e08b222a4168d775f4c7.jpg"
keywords: []
---

# തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് കാർത്തി ചിദംബരം 

> **Lead Summary:** **ദില്ലി**: തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റ മകന്‍ കാര്‍ത്തി ചിദംബരം.

## Article Content

**ദില്ലി**: തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റ മകന്‍ കാര്‍ത്തി ചിദംബരം.

സിബിഐയുടെ ചോദ്യം ചെയ്യല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്താല്‍ കേസ് എത്ര പൊള്ളയാണെന്ന് മനസിലാകുമെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. ചൈനീസ് പൗരന്മാര്‍ക്ക് വീസ നല്‍കുവാന്‍ അന്‍പത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ഇന്ന് ചോദ്യം ചെയ്തിരുന്നു. രാവിലെ പത്ത് മണിയോടെ കാര്‍ത്തി സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായി.

കേസുമായി തനിക്ക് യതൊരു ബന്ധവുമില്ലെന്ന് കാര്‍ത്തി പ്രതികരിച്ചു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തിയുടെ മൂന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ കോടതി കാര്‍ത്തിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45160/cbi)