---
title: "വ്യാപാരിയുടെ ആശ്രിതർക്ക് യു.എം.സി പേരാവൂർ യൂണിറ്റ്  ധനസഹായം നല്കി"
english_title: "UMC Peravoor unit provided financial assistance to the dependents of the trader"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45183/umc-peravoor-unit-provided-financial-assistance-to-the-dependents-of-the-trader"
published_at: "2022-05-26T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f70e888ad0_Picsart_22-05-26_17-50-50-008.jpg"
keywords: []
---

# വ്യാപാരിയുടെ ആശ്രിതർക്ക് യു.എം.സി പേരാവൂർ യൂണിറ്റ്  ധനസഹായം നല്കി

> **Lead Summary:**  **പേരാവൂർ: **കഴിഞ്ഞ ദിവസം അന്തരിച്ച പേരാവൂരിലെ മത്സ്യ വ്യാപാരിയും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ അംഗവുമായിരുന്ന പടിക്കൽ ബാബുവിന്റെ ആശ്രിതർക്ക് ധനസഹായം നല്കി.യു.എം.സിയുടെ ധനസഹായമായ അര ലക്ഷം രൂപ ബാബുവിന്റെ ഭാര്യ പ്രസന്നക്ക് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ കൈമാറി.

## Article Content

 **പേരാവൂർ: **കഴിഞ്ഞ ദിവസം അന്തരിച്ച പേരാവൂരിലെ മത്സ്യ വ്യാപാരിയും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ അംഗവുമായിരുന്ന പടിക്കൽ ബാബുവിന്റെ ആശ്രിതർക്ക് ധനസഹായം നല്കി.യു.എം.സിയുടെ ധനസഹായമായ അര ലക്ഷം രൂപ ബാബുവിന്റെ ഭാര്യ പ്രസന്നക്ക് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ കൈമാറി.

യു.എം.സി ജില്ലാ കൺവീനർ ഷിനോജ് നരിതൂക്കിൽ,പേരാവൂർ യൂണിറ്റ് ഭാരവാഹികളായകെ.എം.ബഷീർ,വി.കെ.വിനേശൻ,സൈമൺമേച്ചേരി,മധുനന്ത്യത്ത്,വി.കെ.രാധാകൃഷ്ണൻ,എം.രജീഷ് എന്നിവർ സംബന്ധിച്ചു.

സംഘടനയിലെ അംഗങ്ങൾ മരണപ്പെട്ടാൽ ആശ്രിതർക്ക് ധനസഹായം നൽകുന്ന പദ്ധതി പ്രകാരമാണ് തുക കൈമാറിയതെന്ന് ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45183/umc-peravoor-unit-provided-financial-assistance-to-the-dependents-of-the-trader)