കണ്ണൂർ : ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (540/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഫെബ്രുവരി 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലാ പി എസ് സി ഓഫീസിൽ നടത്തും.
ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും സഹിതം നേരിട്ട് ഹാജരാകണം.
Ayurveda Therapist Interview Indian Medical Department