---
title: "പുഴയെ വീണ്ടെടുക്കാം: ശുചീകരണ  യജ്ഞവുമായി  എടവക "
english_title: "Recover the river Edavaka with the cleaning yajna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45238/recover-the-river-edavaka-with-the-cleaning-yajna"
published_at: "2022-05-26T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fac0ec7d8f_n3899445321653582806580380e11038c9f2592890508f86be4a388eb0091dd504fb99b8c3494637ba2bc58.jpg"
keywords: []
---

# പുഴയെ വീണ്ടെടുക്കാം: ശുചീകരണ  യജ്ഞവുമായി  എടവക 

> **Lead Summary:** **വയനാട്: **എടവക ഗ്രാമ പഞ്ചായത്തിന്റെ 19 കി.മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മാനന്തവാടി പുഴയോരത്തിന്റെ ശുചീകരണ- മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ‍ പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ചു.

## Article Content

**വയനാട്: **എടവക ഗ്രാമ പഞ്ചായത്തിന്റെ 19 കി.മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മാനന്തവാടി പുഴയോരത്തിന്റെ ശുചീകരണ- മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ‍ പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ചു.

കമ്മന ചെക്ക്ഡാം പരിസരത്ത് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്‌. ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അയാത്ത്, വാര്‍ഡ് മെമ്ബര്‍ സി. എം. സന്തോഷ്, ജനപ്രതിനിധികളായ ഗിരിജ സുധാകരന്‍, സി.സി. സുജാത, ജില്‍സണ്‍ തൂപ്പുങ്കര, പൗലോസ് ഐക്കരക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.

വരും ദിവസങ്ങളില്‍ വാര്‍ഡ് മെമ്ബര്‍മാരുടെ നേതൃത്വത്തില്‍ തുടര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45238/recover-the-river-edavaka-with-the-cleaning-yajna)