---
title: "വീടിന്റെ ഭിത്തി ദേഹത്ത് വീണ്  ബാലൻ മരിച്ചു "
english_title: "The boy died when the wall of the house fell on his body"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45242/the-boy-died-when-the-wall-of-the-house-fell-on-his-body"
published_at: "2022-05-26T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fb5ca36327_n38995392016535852981875288adfef5ec574344330be51b8805e788dd2a1b32848712e50a0be2b3415459.jpg"
keywords: []
---

# വീടിന്റെ ഭിത്തി ദേഹത്ത് വീണ്  ബാലൻ മരിച്ചു 

> **Lead Summary:** **ക​രി​മ​ണ്ണൂ​ര്‍: **മേ​ല്‍​ക്കൂ​ര പൊ​ളി​ച്ചു​മാ​റ്റി​യ വീ​ടി​ന്‍റെ ഭി​ത്തി മ​റി​ഞ്ഞു വീ​ണ് അ​ഞ്ച​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ചു.

## Article Content

**ക​രി​മ​ണ്ണൂ​ര്‍: **മേ​ല്‍​ക്കൂ​ര പൊ​ളി​ച്ചു​മാ​റ്റി​യ വീ​ടി​ന്‍റെ ഭി​ത്തി മ​റി​ഞ്ഞു വീ​ണ് അ​ഞ്ച​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ചു.

മു​ള​പ്പു​റം ഈ​ന്തു​ങ്ക​ല്‍ പ​രേ​ത​നാ​യ ജെ​യ്സ​ന്‍റെ (കു​ട്ടാ​യി) മ​ക​ന്‍ റ​യാ​ന്‍ ജോ​ര്‍​ജ് ജെ​യ്സ​നാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​ണ്​ അ​പ​ക​ടം. മേ​ല്‍​ക്കൂ​ര പൊ​ളി​ച്ചു​നീ​ക്കി​യ പ​ഴ​യ വീ​ടി​ന്‍റെ വെ​ട്ടു​ക​ല്ലു​കൊ​ണ്ടു​ള്ള ഭി​ത്തി മ​ഴ​യി​ല്‍ കു​തി​ര്‍​ന്ന്​ സ​മീ​പ​ത്ത്​ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന റ​യാ​ന്‍റെ ദേ​ഹ​ത്തേ​ക്ക്​ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ള​പ്പു​റം അം​ഗ​ന്‍​വാ​ടി​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ്. മാ​താ​വ്​: രേ​ഷ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍: റോ​സ് മേ​രി, റോ​ണി, റീ​നു (വി​ദ്യാ​ര്‍​ഥി​ക​ള്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45242/the-boy-died-when-the-wall-of-the-house-fell-on-his-body)