---
title: "കാട്ടുപന്നികളെ കൊല്ലരുത്: മന്ത്രിസഭാ തീരുമാനത്തിനെതിരെ മേനക ഗാന്ധി"
english_title: "Do not kill wild boar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45245/do-not-kill-wild-boar"
published_at: "2022-05-26T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628fb85e57b93_n389955186165358597053573ded1dfb57c57652337fa47c0d84a57af0bd238800437963be2464400696699.jpg"
keywords: []
---

# കാട്ടുപന്നികളെ കൊല്ലരുത്: മന്ത്രിസഭാ തീരുമാനത്തിനെതിരെ മേനക ഗാന്ധി

> **Lead Summary:** **തിരുവനന്തപുരം: **ജനവാസ മേഖലകളില്‍ ഭീഷണി സൃഷ്ടിക്കുകയും കൃഷി നാശം വരുത്തുകയും ചെയുന്ന കാട്ടുപന്നികളെ കൊല്ലാന്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **ജനവാസ മേഖലകളില്‍ ഭീഷണി സൃഷ്ടിക്കുകയും കൃഷി നാശം വരുത്തുകയും ചെയുന്ന കാട്ടുപന്നികളെ കൊല്ലാന്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്, മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ മനേക ഗാന്ധി. ഇത് സംബന്ധിച്ച്‌ മനേകാ ഗാന്ധി സംസ്ഥാന വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചു. വിഷയത്തില്‍ മനേക ഗാന്ധിക്ക് രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45245/do-not-kill-wild-boar)