വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

വിജയ് ബാബുവിന്റെ  മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
May 27, 2022 06:12 AM | By News Desk

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാന്‍ മാറ്റി.സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്നാണിത്. പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവര്‍ക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമാധികാരപരിധിയില്‍ പ്രതി വരുന്നതാണെന്നു ജസ്റ്റിസ് പി.ഗോപിനാഥ് വാക്കാല്‍ പറഞ്ഞു.

30ന് വരുമെന്നാണ് അറിയിച്ചത്. വന്നില്ലെങ്കില്‍ 31ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാം. വന്നാല്‍ 31നോ ഒന്നിനോ ജാമ്യ ഹര്‍ജി പരിഗണിക്കാം. 30 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വാക്കാല്‍ പറഞ്ഞു. വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിയമപരമായി തടസ്സമുള്ളതിനാലാണ് ഇങ്ങനൊരു നിര്‍ദേശമെന്നും പ്രതി നാട്ടിലെത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കുകയല്ലേ ഉചിതമെന്നും കോടതി വാക്കാല്‍ ചോദിച്ചു.

കോടതിക്കു മുന്നില്‍ വ്യവസ്ഥകള്‍ വയ്ക്കാന്‍ പ്രതിയായ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. പ്രതിയുടെ കാരുണ്യം ആവശ്യമില്ല. എവിടെയാണെങ്കിലും എന്തായാലും പിടികൂടും. നിയമനടപടികളില്‍നിന്നു കടന്നു കളഞ്ഞ പ്രതിയെ പിടികൂടാന്‍ നിയമപ്രകാരം ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തേടും. സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ 30ന് കൊച്ചിയില്‍ തിരിച്ചെത്തുന്നതിനുള്ള വിമാന ടിക്കറ്റിന്റെ പകര്‍പ്പ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇക്കാലത്ത് എന്താണ് നടക്കുന്നതെന്നു അറിയാവുന്നതല്ലേയെന്നു കോടതി വാക്കാല്‍ പറഞ്ഞു.

ആവശ്യത്തിനു പണമുണ്ടെങ്കില്‍ നമ്മള്‍ കേള്‍ക്കാത്ത രാജ്യങ്ങളുടെ പൗരത്വവും പാസ്പോര്‍ട്ടുമെല്ലാം പെട്ടെന്നു ലഭിക്കും. ഈ രാജ്യത്തുതന്നെ ഇത്തരം ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് 13,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പു കേസ് പ്രതി മെഹുല്‍ ചോക്സിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

Actor vijaybabu

Next TV

Related Stories
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
Top Stories