കലക്കുകള്ള്: കീഴുദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയാൽ മേലുദ്യോഗസ്ഥനും പണികിട്ടും

കലക്കുകള്ള്: കീഴുദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയാൽ മേലുദ്യോഗസ്ഥനും പണികിട്ടും
May 27, 2022 06:27 AM | By News Desk

പാലക്കാട് : കലക്കുകള്ളു ലേ‍ാബിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുഴുവന്‍ ഉദ്യേ‍ാഗസ്ഥരുടെയും വിവരങ്ങള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറേ‍ായുടെ സഹായത്തേ‍ാടെ ശേഖരിക്കാന്‍ എക്സൈസ് വകുപ്പിന്റെ നടപടി.

സന്തേ‍ാഷപ്പണമെന്ന പേരില്‍ കൂടുതല്‍ ഉദ്യേ‍ാഗസ്ഥര്‍ കൈക്കൂലി കൈപ്പറ്റുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യേ‍ാഗത്തിന്റെ തീരുമാനം. ഇതിനു പെ‍ാലീസ് സൈബര്‍ വിഭാഗത്തിന്റെ സഹകരണവും തേടും. താഴേത്തട്ടിലുള്ള ഉദ്യേ‍ാഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി വ്യക്തമായ വിവരം ലഭിച്ചാല്‍ മേലുദ്യേ‍ാഗസ്ഥനെതിരെയും നടപടിയുണ്ടാകുമെന്ന് എക്സൈസ് കമ്മിഷണര്‍ മുന്നറിയിപ്പു നല്‍കി. പ്രാഥമിക തെളിവു ലഭിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ നേരിട്ടു നടപടിയെടുക്കും.

കീഴുദ്യേ‍ാഗസ്ഥരെ ഉപയേ‍ാഗിച്ചു സന്തേ‍ാഷപ്പണം ശേഖരിക്കുന്നുവെന്ന ആരേ‍ാപണത്തിന്റെയും ഇടപാടില്‍ 14 ഉദ്യേ‍ാഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിന്റെയും പശ്ചാത്തലത്തിലാണ് ജില്ലാ ഒ‍ാഫിസുകള്‍ക്കുള്ള ഈ മുന്നറിയിപ്പ്. മധ്യമേഖലാ എക്സൈസ് ജേ‍ായിന്റ് കമ്മിഷണര്‍ പി.കെ.സനു പാലക്കാട്ട് വിളിച്ചുചേര്‍ത്ത ഒ‍ാഫിസര്‍മാരുടെ യേ‍ാഗത്തിലും ഇക്കാര്യം വ്യക്തമാക്കി. ജില്ലാ ഒ‍ാഫിസറുള്‍പ്പെടെ 14 പേരെ പാലക്കാട്ട് സസ്പെന്‍ഡ് ചെയ്ത സാഹചര്യം വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ വിലയിരുത്തി. റേഞ്ച് ഒ‍ാഫിസ് മുതല്‍ ജില്ലാ ഒ‍ാഫിസില്‍ വരെ സന്തേ‍ാഷപ്പണം എത്തുന്നുണ്ടെന്ന വിജിലന്‍സ് റിപ്പേ‍‍ാര്‍ട്ട് യേ‍ാഗം ചര്‍ച്ച ചെയ്തതായാണു വിവരം.

ജേ‍ായിന്റ് എക്സൈസ് കമ്മിഷണര്‍ക്കാണ് പാലക്കാട് ഡപ്യൂട്ടി കമ്മിഷണറുടെ താല്‍ക്കാലിക ചുമതല. അണക്കപ്പാറ വ്യാജക്കള്ളു നിര്‍മാണകേന്ദ്രം മാസപ്പടി ഇടപാടില്‍ സസ്പെന്‍ഷനിലായ ഡപ്യൂട്ടി കമ്മിഷണര്‍ക്ക് പകരം നിയമിച്ചയാളാണ് ഇത്തവണ കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലായത്.

If the subordinate takes a bribe the superior will also get the job

Next TV

Related Stories
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

Jul 2, 2022 09:32 AM

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഇരിട്ടി പഴയപാലം സംരക്ഷിക്കാനുള്ള നടപടികൾ...

Read More >>
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന:  പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

Jul 2, 2022 07:03 AM

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ മുൻ എംഎൽഎ പി സി ജോർജിനെ ഇന്ന് പ്രത്യേക പൊലീസ് സംഘം ചോദ്യം...

Read More >>
കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

Jul 2, 2022 06:19 AM

കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത:13 ജില്ലകളിൽ യെല്ലോ അലർട്ട്

കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം...

Read More >>
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

Jul 2, 2022 06:03 AM

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും...

Read More >>
Top Stories