പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
May 27, 2022 06:36 AM | By News Desk

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യം ലഭിച്ചാലും ജയിലില്‍നിന്ന് ഇന്ന് പുറത്തിറങ്ങാന്‍ സാധ്യതയില്ല.

ജാമ്യ ഉത്തരവ് ഏഴു മണിക്കുള്ളില്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ കഴിയില്ലെന്നാണ് നിഗമനം.. ഉച്ചയ്ക്ക് ഒന്നേ മുക്കാലിനാണ് പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്‍ ഭാഗംകൂടി കേള്‍ക്കണമെന്ന് വ്യക്തമാക്കി ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സ്വഭാവികമായും വിശദമായ വാദം കേട്ട് ഉത്തരവ് വരാന്‍ രണ്ടര മണിയെങ്കിലും ആകുമെന്നാണ് വിവരം. മൂന്നു വര്‍ഷത്തില്‍ താഴെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ കര്‍ശന ഉപാധികലോടെ ജാമ്യം ലഭിക്കാനാണ് സാധ്യതയെന്നാണ് ഒരു വിഭാഗം നിയമ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ജാമ്യം ലഭിച്ചാലും ഇന്ന് പി.സി ജയില്‍ മോചിതനാകാന്‍ വഴിയില്ല. അഞ്ചുമണിക്ക് ശേഷം ലഭിക്കുന്ന ഉത്തരവ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഏഴു മണിക്കുള്ളില്‍ എത്തിക്കുക അസാധ്യമാണ്. ആറു മണിയാണ് സംസ്ഥാനത്തെ ജയിലുകളിലെ ലോക്ക്‌അപ് സമയമെങ്കിലും ഏഴു മണിവരെ ഉത്തരവ് സ്വീകരിച്ച്‌ ഒമ്ബതു മണിവരെ തടവുകാരെ മോചിതരാക്കാറുണ്ട്.

മുന്‍ എംഎല്‍എ കൂടിയായ ആരോഗ്യ പ്രശ്‌നങ്ങളുള്ള പി.സിയുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കാനും ഇടയുണ്ട്. ഒരുപക്ഷേ ജാമ്യ ഹരജി തള്ളിയാല്‍ നാളെ തന്നെ മേല്‍ക്കോടതിയെ സമീപിക്കാനാകും പി.സിയുടെ നീക്കം.

PC George

Next TV

Related Stories
ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; കെഎസ്‌ആർടിസി അപകടങ്ങൾ കുറഞ്ഞു

Apr 24, 2024 07:58 PM

ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; കെഎസ്‌ആർടിസി അപകടങ്ങൾ കുറഞ്ഞു

ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; കെഎസ്‌ആർടിസി അപകടങ്ങൾ കുറഞ്ഞു...

Read More >>
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി

Apr 24, 2024 07:38 PM

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി...

Read More >>
ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Apr 24, 2024 07:32 PM

ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി; യുവാവ്...

Read More >>
സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം

Apr 24, 2024 07:25 PM

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ...

Read More >>
ഇരിട്ടി ഇരമ്പി മറിഞ്ഞു; ആവേശം വാനോളമുയർത്തി മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം

Apr 24, 2024 07:15 PM

ഇരിട്ടി ഇരമ്പി മറിഞ്ഞു; ആവേശം വാനോളമുയർത്തി മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം

ഇരിട്ടി ഇരമ്പി മറിഞ്ഞു; ആവേശം വാനോളമുയർത്തി മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം...

Read More >>
#thiruvananthapuram l തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ

Apr 24, 2024 06:08 PM

#thiruvananthapuram l തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ

തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ...

Read More >>
Top Stories










GCC News