സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
May 27, 2022 07:46 AM | By Niranjana

തിരുവനന്തപുരം:  സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മുപ്പത് സിനിമകളാണ് അന്തിമ പട്ടികയില്‍ ഉള്ളത്.

വൈകിട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

ചലച്ചിത്രലോകം കാത്തിരിക്കുന്ന പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളൂ. മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളും യുവതലമുറയും തമ്മില്‍ കടുത്തമല്‍സരമാണ്. സമീപകാലത്തെങ്ങും ഇത്രയധികം താര ചിത്രങ്ങള്‍ അവാര്‍ഡിന് അണിനിരന്നിട്ടില്ല. മമ്മൂട്ടി , മോഹന്‍ലാല്‍, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബന്‍ ,പൃഥിരാജ് ,ഇന്ദ്രന്‍സ്, ജയസൂര്യ..

യുവനിരയില്‍ ദുല്‍ഖര്‍ സല്‍മാന്‍, , പ്രണവ് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍,ടോവിനോ തോമസ്. കുഞ്ചാക്കോ ബോബന് കന്നി അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. മലയാളത്തിലെ എല്ലാ മുന്‍നിര നായകന്മാരുടെയും നായികമാരുടെയും ചിത്രങ്ങള്‍ ഒന്നിച്ചു സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി എത്തുന്നത് ഇതാദ്യമായാണ്.

മികച്ച നടിക്കുള്ള പുരസ്‌കാരത്തിനും കടുത്ത മത്സരമാണ്. മഞ്ജു പിള്ള, മഞ്ജു വാരിയര്‍,പാര്‍വതി തിരുവോത്ത്,അന്ന ബെന്‍,ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ അന്തിമപട്ടികയിലുണ്ട്. റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം', വിനീത് ശ്രീനിവാസന്റെ 'ഹൃദയം' അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'നിഷിദ്ധോ',അവനോവിലോന, എന്നിവയാണ് മത്സരവിഭാഗത്തിലെ പ്രധാന ചിത്രങ്ങള്‍. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, സംഗീത സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ക്കും കടുത്ത മത്സരമാണ്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍.

The state film awards will be announced today

Next TV

Related Stories
മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

Jul 2, 2022 11:20 AM

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക തയ്യാറായി

മെഡിസെപ് ഇൻഷുറൻസ്: ആശുപത്രികളുടെ പട്ടിക...

Read More >>
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
Top Stories