---
title: "പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള LSS / USS കോച്ചിങ്ങ് നടന്നു"
english_title: "LSS / USS coaching was conducted as part of the Payyanur Municipal Education Program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45303/lss-uss-coaching-was-conducted-as-part-of-the-payyanur-municipal-education-program"
published_at: "2022-05-27T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629064fc6ba6b_Picsart_22-05-27_11-12-26-370.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള LSS / USS കോച്ചിങ്ങ് നടന്നു

> **Lead Summary:** പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള LSS / USS കോച്ചിങ്ങ് ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടന്നു.ചെയർപെഴ്സൺ കെ.വി.ലളിത പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള LSS / USS കോച്ചിങ്ങ് ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടന്നു.ചെയർപെഴ്സൺ കെ.വി.ലളിത പരിപാടി ഉദ്ഘാടനം ചെയ്തു.

നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന തൊള്ളായിരത്തോളം വിദ്യാർത്ഥികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത്. എല്ലാ വിദ്യാർത്ഥികൾക്കും പഠന സാമഗ്രികൾ വിതരണം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ടി.പി. സമീറ അധ്യക്ഷത വഹിച്ചു.

കൗൺസിലർ മണിയറ ചന്ദ്രൻ , എം കെ അജയകുമാർ, കെ.വി.നാരായണൻ ഇംപ്ലിമെന്റിങ്ങ് ഓഫീസർ ടി.വി. വിനോദ് യദു നന്ദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45303/lss-uss-coaching-was-conducted-as-part-of-the-payyanur-municipal-education-program)