---
title: "പിണറായി പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ടിച്ച  പോലീസുകാരെ പങ്കെടുപ്പിച്ചുക്കൊണ്ട് സ്നേഹസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു "
english_title: "Pinarayi police station organised farewell"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45312/pinarayi-police-station-organised-farewell"
published_at: "2022-05-27T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62906b0022270_IMG-20220527-WA0025.jpg"
keywords: []
---

# പിണറായി പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ടിച്ച  പോലീസുകാരെ പങ്കെടുപ്പിച്ചുക്കൊണ്ട് സ്നേഹസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു 

> **Lead Summary:**  പിണറായി: പിണറായി പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ടിച്ച മുഴുവൻ പോലീസുകാരെയും പങ്കെടുപ്പിച്ചുക്കൊണ്ട് സ്നേഹസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. ഇന്ദിരഗാന്ധി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപൊയിൽ ഉദ്ഘാടനം ചെയ്തു. പിണറായി പോലീസ് സ്റ്റേഷൻ നിലവിൽ വന്ന ശേഷം ഇതുവരെയും സ്റ്റേഷനിൽ ജോലി ചെയ്തവരാണ് ഒത്തുകൂടിയത്.

## Article Content

 പിണറായി: പിണറായി പോലീസ് സ്റ്റേഷനിൽ സേവനം അനുഷ്ടിച്ച മുഴുവൻ പോലീസുകാരെയും പങ്കെടുപ്പിച്ചുക്കൊണ്ട് സ്നേഹസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. ഇന്ദിരഗാന്ധി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപൊയിൽ ഉദ്ഘാടനം ചെയ്തു. പിണറായി പോലീസ് സ്റ്റേഷൻ നിലവിൽ വന്ന ശേഷം ഇതുവരെയും സ്റ്റേഷനിൽ ജോലി ചെയ്തവരാണ് ഒത്തുകൂടിയത്.

ജില്ലയുടെ പല ഭാഗങ്ങളിലായി ക്രമസമാധാനം സംരക്ഷിക്കുന്നവരും, കാക്കിയഴിച്ചവരും സംഗമത്തിനെത്തിയിരുന്നു. മമ്പറം ഇന്ദിരഗാന്ധി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപൊയിൽ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന എസ് ഐമാരായ വിനോദ് കുമാർ പി സി,വിനയകുമാർ കെ എൻ തുടങ്ങിയവർക്ക് എ സി പി പ്രദീപൻ കണ്ണിപൊയിൽ ഉപഹാര സമർപ്പണം നടത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു വി കെ മുഖ്യപ്രഭാഷണം നടത്തി. തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ദിനേശ് എ വി അധ്യക്ഷത വഹിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ , തലശ്ശേരി എസിപി വിഷ്ണു പ്രദീപ്‌ ടി കെ .പിണറായി എസ് എച് ഒ രമ്യ ഇ കെ, മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ ചെയർമാൻ മമ്പറം ദിവാകരൻ, അജിത് കുമാർ പി, ഉമേഷ് കെവി തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് കലാ പരിപാടികളും സംഗീത വിരുന്നും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45312/pinarayi-police-station-organised-farewell)