---
title: "പയ്യന്നൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹോംകെയർ വാൻ സർവീസ് ആരംഭിച്ചു"
english_title: "Payyanur cooperative hospital is began homecare van service"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45315/payyanur-cooperative-hospital-is-began-homecare-van-service"
published_at: "2022-05-27T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62906e4bef35e_IMG-20220527-WA0026.jpg"
keywords: []
---

# പയ്യന്നൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹോംകെയർ വാൻ സർവീസ് ആരംഭിച്ചു

> **Lead Summary:** പയ്യന്നൂർ : ഐആർപിസി പയ്യന്നൂർ സോണിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പയ്യന്നൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹോംകെയർ വാൻ സർവീസ് ആരംഭിച്ചു. പയ്യന്നൂർ പബ്ലിക് ലൈബ്രറി പരിസരത്തുനിന്നും ഐ ആർ പി സി ചെയർമാൻ എം പ്രകാശൻ മാസ്റ്റർ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. 

## Article Content

പയ്യന്നൂർ : ഐആർപിസി പയ്യന്നൂർ സോണിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പയ്യന്നൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഹോംകെയർ വാൻ സർവീസ് ആരംഭിച്ചു. പയ്യന്നൂർ പബ്ലിക് ലൈബ്രറി പരിസരത്തുനിന്നും ഐ ആർ പി സി ചെയർമാൻ എം പ്രകാശൻ മാസ്റ്റർ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. 

  ഐആർപിസി രക്ഷാധികാരി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കറ്റ് പി സന്തോഷ്, ഡോക്ടർ അബ്ദുൽ ജബ്ബാർ, ഡോക്ടർ എം മൻമോഹൻ, സനില, പി വി ലക്ഷ്മണൻ, ടി വിശ്വനാഥൻ തുടങ്ങിയ സംസാരിച്ചു. കിടപ്പുരോഗികളെ വീടുകളിൽ ചെന്ന് ആവശ്യമായ പരിശോധന നടത്തുന്നതിനായി ഡോക്ടർമാർ ഉൾപ്പെടെ മെഡിക്കൽ ടീം ഹോം കെയർ വാനിലുണ്ടായിരിക്കും.

പയ്യന്നൂർ നഗരസഭ, രാമന്തളി, കരിവെള്ളൂർ പെരളം പഞ്ചായത്ത് പരിധികളിലെ മുഴുവൻ വാർഡുകളിലെയും രോഗികളെ രണ്ടാഴ്ചയിലൊരിക്കൽ സന്ദർശിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45315/payyanur-cooperative-hospital-is-began-homecare-van-service)