---
title: "നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി നീട്ടി ചോദിക്കാൻ ക്രൈംബ്രാഞ്ച്"
english_title: "Actress assault case crime branch ask three more months"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45329/actress-assault-case-crime-branch-ask-three-more-months"
published_at: "2022-05-27T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62907971af3c6_Screenshot_2022-05-27-12-40-17-73.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി നീട്ടി ചോദിക്കാൻ ക്രൈംബ്രാഞ്ച്

> **Lead Summary:** നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. മൂന്ന് മാസം സമയം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ഹർജി നൽകുക.

## Article Content

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി ചോദിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. മൂന്ന് മാസം സമയം കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ഹർജി നൽകുക.

അതേസമയം കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽതകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസ് അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്ന് അതിജീവിത ആരോപിക്കുന്നുണ്ട്.

കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഹർജിയിലെ ആരോപണങ്ങൾ തെറ്റാണെന്ന് സർക്കാർ വാദിക്കുന്നു. കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ച നടിയുടെ ഭീതി അനാവശ്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45329/actress-assault-case-crime-branch-ask-three-more-months)