---
title: "ആദ്യം റിപ്പോർട്ട് വരട്ടെയെന്ന് മന്ത്രി; കൂളിമാട് പാലം നിർമാണം പുനരാരംഭിക്കാനുള്ള നിർദേശം തള്ളി"
english_title: "Kerala minister asks for report "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45332/kerala-minister-asks-for-report"
published_at: "2022-05-27T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62907c534bb32_Screenshot_2022-05-27-12-52-29-53.jpg"
keywords: []
---

# ആദ്യം റിപ്പോർട്ട് വരട്ടെയെന്ന് മന്ത്രി; കൂളിമാട് പാലം നിർമാണം പുനരാരംഭിക്കാനുള്ള നിർദേശം തള്ളി

> **Lead Summary:** ബീം തകർന്നുവീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തള്ളി. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്നാണ് മന്ത്രിയുടെ നിർദേശം. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

## Article Content

ബീം തകർന്നുവീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തള്ളി. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്നാണ് മന്ത്രിയുടെ നിർദേശം. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

പാലത്തിന്റെ ബീം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യമടക്കം അന്വേഷണ വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. സമഗ്ര റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഒരാഴ്ചക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45332/kerala-minister-asks-for-report)