---
title: "പ്രതിരോധ രക്ഷാപ്രവർത്തന രംഗങ്ങളിൽ  ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കും: പ്രധാനമന്ത്രി "
english_title: "Drones to be used more in defense and defensePM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45336/drones-to-be-used-more-in-defense-and-defensepm"
published_at: "2022-05-27T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62907c755e6ca_n39007111216536361686903c19e6fc0f1fd25c9ec69582582a2f13fde087fd36ae7127fbfda53ac201c5ec.jpg"
keywords: []
---

# പ്രതിരോധ രക്ഷാപ്രവർത്തന രംഗങ്ങളിൽ  ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കും: പ്രധാനമന്ത്രി 

> **Lead Summary:** **ഡല്‍ഹി: **ഡ്രോണുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പ്രസംഗിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രഗതി മൈതാനില്‍ നടന്ന ഭാരത് ഡ്രോണ്‍ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഡല്‍ഹി: **ഡ്രോണുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പ്രസംഗിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രഗതി മൈതാനില്‍ നടന്ന ഭാരത് ഡ്രോണ്‍ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഡ്രോണ്‍ ഫെസ്റ്റിവല്‍ എന്നാണ് ഭാരത് ഡ്രോണ്‍ മഹോത്സവ് അറിയപ്പെടുന്നത്. പ്രസംഗത്തില്‍, പ്രതിരോധ മേഖലയിലും രക്ഷാപ്രവര്‍ത്തന മേഖലയിലും ഡ്രോണുകള്‍ കൂടുതലായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഡ്രോണുകളുടെ വികസനത്തിലും ഉപയോഗത്തിലും ഇന്ത്യ കൈവരിക്കുന്ന നേട്ടം അത്ഭുതാവഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷികാവശ്യങ്ങള്‍ക്കും കര്‍ഷകരുടെ സഹായത്തിനുമായി ഉപയോഗിക്കുന്ന കിസാന്‍ ഡ്രോണ്‍ പൈലറ്റുമാരുമായി അദ്ദേഹം സംവദിച്ചു.

തുറസ്സായ മേഖലകളില്‍ നടത്തിയ ഡ്രോണുകളുടെ പരിശീലനപ്പറക്കലുകളും അദ്ദേഹം വീക്ഷിച്ചു. മെയ് 27-28 ദിവസങ്ങളിലായി ആഘോഷിക്കുന്ന രണ്ടു ദിന പരിപാടിയാണ് ഭാരത് ഡ്രോണ്‍ മഹോത്സവ്. ഏകദേശം 150 ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റുകളും ഈ പരിപാടിയില്‍ പുറത്തിറക്കി. 2026 ആകുമ്ബോഴേക്കും 15,000 കോടി മൂല്യമുള്ള മേഖലയായി ഇന്ത്യന്‍ ഡ്രോണ്‍ വിപണി മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45336/drones-to-be-used-more-in-defense-and-defensepm)