---
title: "മാനന്തേരിയിൽ ബോംബെറ്"
english_title: "Bomb thrown in manantheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45337/bomb-thrown-in-manantheri"
published_at: "2022-05-27T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62907e6673d33_Screenshot_2022-05-27-13-01-01-51.jpg"
keywords: []
---

# മാനന്തേരിയിൽ ബോംബെറ്

> **Lead Summary:** കൂത്തുപറമ്പ് : കൂത്തുപറമ്പിനടുത്ത് മാനന്തേരി സത്രത്തിലെ സി പി ഐ(എം) മാനന്തേരി ലോക്കൽ കമ്മിറ്റി ഓഫീസായ എ കെ ജി ഭവന് നേരെയാണ് ഇന്നലെ രാത്രി ബോംബെറുണ്ടായത്. രാത്രി 10 മണിയോടെയാണ് ഓഫീസിന് നേരെ ബോബെറിഞ്ഞത്. ഓഫീസ് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായങ്ങളുണ്ടായില്ല.

## Article Content

കൂത്തുപറമ്പ് : കൂത്തുപറമ്പിനടുത്ത് മാനന്തേരി സത്രത്തിലെ സി പി ഐ(എം) മാനന്തേരി ലോക്കൽ കമ്മിറ്റി ഓഫീസായ എ കെ ജി ഭവന് നേരെയാണ് ഇന്നലെ രാത്രി ബോംബെറുണ്ടായത്. രാത്രി 10 മണിയോടെയാണ് ഓഫീസിന് നേരെ ബോബെറിഞ്ഞത്. ഓഫീസ് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായങ്ങളുണ്ടായില്ല.

ഓഫീസിന്റെ തറയുടെ ഒരു ഭാഗവും സൺഷെയ്ഡു ജനലുകളു തകർന്നു. ഇരുട്ടിന്റെ മറവിൽ അക്രമം കാണിക്കുന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്ന് സിപിഐ (എം) കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ടി ബാലൻ പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45337/bomb-thrown-in-manantheri)