---
title: "ഒരു കോടി വിലമതിക്കുന്ന ചന്ദന മുട്ടികൾ പിടികൂടി "
english_title: "Onഇ crore worth of sandalwood knuckles seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45339/on-crore-worth-of-sandalwood-knuckles-seized"
published_at: "2022-05-27T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62907ebde37e4_n3900768541653636748965a941d3635e0ab87ada1cbff237cd199dc3bc1e16fa6847284d8f3ecac768be39.jpg"
keywords: []
---

# ഒരു കോടി വിലമതിക്കുന്ന ചന്ദന മുട്ടികൾ പിടികൂടി 

> **Lead Summary:** **തിരുപ്പതി :** ആന്ധ്രയിലെ രക്ത ചന്ദനക്കൊള്ളക്കാരുടെ കഥ പറഞ്ഞ അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ തിയേറ്ററുകളില്‍ നിന്നും കോടികളാണ് സ്വന്തമാക്കിയത്.

## Article Content

**തിരുപ്പതി :** ആന്ധ്രയിലെ രക്ത ചന്ദനക്കൊള്ളക്കാരുടെ കഥ പറഞ്ഞ അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ തിയേറ്ററുകളില്‍ നിന്നും കോടികളാണ് സ്വന്തമാക്കിയത്.

 രക്ത ചന്ദനം കടത്തിയ കൊള്ളസംഘത്തെ പൊലീസ് ചിറ്റൂരില്‍ വച്ച്‌ അറസ്റ്റ് ചെയ്തിരിക്കുകയാണ്. തിരുപ്പതിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനത്തിലാണ് ഇവര്‍ കള്ളക്കടത്ത് നടത്തിയത്. വാഹനത്തില്‍ വാട്ടര്‍ ക്യാനുകളിലാക്കിയാണ് രക്തചന്ദനം കൊണ്ടുപോയത്. ഒരു കോടിയിലധികം വിലമതിക്കുന്ന 71 മരക്കുറ്റികളാണ് കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് 15 അന്തര്‍സംസ്ഥാന കടത്തുകാരെ ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂര്‍ വേലൂര്‍ റോഡില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ആംബുലന്‍സില്‍ കൊണ്ടുവന്ന രക്തചന്ദനം കണ്ടെത്തിയത്. തിരുപ്പതിയിലെ ശേഷാചലം വനത്തില്‍ നിന്നാണ് സംഘം മരത്തടികള്‍ മുറിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45339/on-crore-worth-of-sandalwood-knuckles-seized)