---
title: "റോഡരികിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു "
english_title: "An elderly man was found dead with burns on the roadside"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45341/an-elderly-man-was-found-dead-with-burns-on-the-roadside"
published_at: "2022-05-27T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62908019459fd_n3900782801653637096132625114334bd2e7e7b9ca31a9e95fdc4e28a1ab4310c317116c4c4be777fdabba.jpg"
keywords: []
---

# റോഡരികിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു 

> **Lead Summary:** **കണ്ണൂര്‍: **പൊള്ളലേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു. കാസര്‍​ഗോഡ് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് മരിച്ചത്.

## Article Content

**കണ്ണൂര്‍: **പൊള്ളലേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു. കാസര്‍​ഗോഡ് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. കണ്ണൂര്‍ ചക്കരക്കല്‍ മതുക്കോത്ത് റോഡരികില്‍ ആണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

സംഭവത്തില്‍, ചക്കരക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45341/an-elderly-man-was-found-dead-with-burns-on-the-roadside)