---
title: "സ്വകാര്യത നയങ്ങൾ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഫേസ്ബുക്ക് "
english_title: "Facebook"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45347/facebook"
published_at: "2022-05-27T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290846fa4030_n3900855301653638204678f30a818ce3cb3b18e6893b385ed783efe1f18bcc7bb3d32c521fee6f4c5cf6e2.jpg"
keywords: []
---

# സ്വകാര്യത നയങ്ങൾ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഫേസ്ബുക്ക് 

> **Lead Summary:** **ലണ്ടന്‍: **മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവര്‍ക്കായി സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച്‌ കമ്പനി.

## Article Content

**ലണ്ടന്‍: **മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക് , ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നവര്‍ക്കായി സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച്‌ കമ്പനി.

ഈപ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവിന്‍റെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് എളുപ്പം മനസ്സിലാക്കുന്നതിനായുള്ള മാറ്റങ്ങള്‍ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മെറ്റാ പറയുന്നത്.

ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.പുതിയ രീതിയില്‍ ഉപയോക്താവിന്‍റെ ഡാറ്റ ശേഖരിക്കാനോ ഉപയോഗിക്കാനോ പങ്കിടാനോ വലിയ നിയന്ത്രണമൊന്നും മെറ്റയ്ക്ക് ഉണ്ടാകുന്നില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നത് നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ രണ്ട് മാറ്റങ്ങള്‍ മെറ്റ വരുത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45347/facebook)