---
title: " കെ പവിത്രൻ രചിച്ച നെൽകൃഷിയും സംസ്കൃതിയു:  പുസ്തകത്തിന്റെ പ്രകാശനം മെയ് 31 ന്"
english_title: "Book published on may31st"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45368/book-published-on-may31st"
published_at: "2022-05-27T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62909995065ac_Picsart_22-05-27_14-57-24-304.jpg"
keywords: []
---

#  കെ പവിത്രൻ രചിച്ച നെൽകൃഷിയും സംസ്കൃതിയു:  പുസ്തകത്തിന്റെ പ്രകാശനം മെയ് 31 ന്

> **Lead Summary:** മോറാഴ: അധ്യാപകനായ കെ പവിത്രൻ രചിച്ച നെൽകൃഷിയും സംസ്കൃതിയും എന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 31 ന് നടക്കുമെന്ന് മോറാഴ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം ഭാരവാഹികൾ അറിയിച്ചു മെയ് 31 ന് വൈകീട്ട് 6.30 ന് മോറാഴ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്യും.

## Article Content

മോറാഴ: അധ്യാപകനായ കെ പവിത്രൻ രചിച്ച നെൽകൃഷിയും സംസ്കൃതിയും എന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 31 ന് നടക്കുമെന്ന് മോറാഴ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം ഭാരവാഹികൾ അറിയിച്ചു മെയ് 31 ന് വൈകീട്ട് 6.30 ന് മോറാഴ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്യും.

ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ പുസ്തകം ഏറ്റുവാങ്ങും. കണ്ണൂർ സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ.കെ.എച്ച് സുബ്രഹ്മണ്യൻ വിശിഷ്ടാതിഥിയാവും. ഡോ. ജിനേഷ്‌ കുമാർ എരമം പുസ്തകപരിചയം നടത്തും. നെൽകൃഷിയുടെ പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യം ഉദാഹരണ സഹിതം പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

നെൽകൃഷിയുടെ അനുബന്ധമായി വരുന്ന മേഖലകളുടെ ചരിത്രപരമായ അന്വേഷണവും പുസ്തകത്തിലുണ്ട്. വാർത്താ സമ്മേളനത്തിൽ കെ പി പത്മനാഭൻ , എൻ രാജീവൻ , സി എൻ മോഹനൻ , രജീഷ് വി.സി, ശോഭൻ ബാബു പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45368/book-published-on-may31st)