---
title: "ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻജില്ലാ സമ്മേളനം ജൂൺ ഒന്നിന്  "
english_title: "AKRRDA district Conference on june 1st"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45373/akrrda-district-conference-on-june-1st"
published_at: "2022-05-27T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62909b98ae882_Picsart_22-05-27_15-06-07-449.jpg"
keywords: []
---

# ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻജില്ലാ സമ്മേളനം ജൂൺ ഒന്നിന്  

> **Lead Summary:** ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ - AKRRDA - ജില്ലാ സമ്മേളനം ജൂൺ ഒന്നിന് കണ്ണൂർ പോലീസ് സഭാ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ ഒന്നിന് രാവിലെ 10.30 ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും. രാമചന്ദ്രൻ കടന്നപ്പളളി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

## Article Content

ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ - AKRRDA - ജില്ലാ സമ്മേളനം ജൂൺ ഒന്നിന് കണ്ണൂർ പോലീസ് സഭാ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ ഒന്നിന് രാവിലെ 10.30 ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും. രാമചന്ദ്രൻ കടന്നപ്പളളി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

മുൻ എം.എൽ.എയും സംസ്ഥാന പ്രസിഡന്റുമായ ജോണി നെല്ലൂർ മുഖ്യപ്രഭാഷണം നടത്തും. നിലവിൽ സെയിൽസ്മാൻമാർ   നടത്തിക്കൊണ്ടിരിക്കുന്ന 53 ഓളം റേഷൻ ഷാപ്പുകൾക്ക് പുതിയ സ്ഥിര ലൈസൻസി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതിൽ റിസർവേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇതുവരെ കട നടത്തി കൊണ്ടുപോയവരുടെ ഉപജീവനം നഷ്ട്ടപ്പെടുന്ന അവസ്ഥയാണ്.

നിലവിൽ റേഷൻ കട നടത്തുന്നവരെ നിലനിർത്താൻ സർക്കാർ തയ്യാറാവണം. മണ്ണെണ്ണ വില വൻതോതിൽ വർധിച്ചത് റേഷൻ ഗുണഭോക്താക്കളെയും റേഷൻ ഉടമകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വില വർധനവ് പിൻവലിക്കണമെന്നും ഭാരവാഹികൾ ആവശ്യപെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി സഹദേവൻ, ടി കെ ആരിഫ്, എൻ സുരേഷൻ, പി പി രത്നാകരൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45373/akrrda-district-conference-on-june-1st)