---
title: "സിഐടിയു  ജില്ലാ സമ്മേളനം മെയ് 29ന് "
english_title: "CITU district conference were held on 29th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45376/citu-district-conference-were-held-on-29th"
published_at: "2022-05-27T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62909dda1e603_Picsart_22-05-27_15-15-46-063.jpg"
keywords: []
---

# സിഐടിയു  ജില്ലാ സമ്മേളനം മെയ് 29ന് 

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയൻ സിഐടിയു ജില്ലാ സമ്മേളനം മെയ് 29ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു. 29ന് രാവിലെ 9 മണിക്ക് കണ്ണൂർ സി കണ്ണൻ സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ ഏജൻസി നിയമനം നടത്തുന്ന പ്രവണത കൂടിയിട്ടുണ്ട്.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂനിയൻ സിഐടിയു ജില്ലാ സമ്മേളനം മെയ് 29ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു. 29ന് രാവിലെ 9 മണിക്ക് കണ്ണൂർ സി കണ്ണൻ സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ ഏജൻസി നിയമനം നടത്തുന്ന പ്രവണത കൂടിയിട്ടുണ്ട്.

ഇത് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള മാനേജ്മെന്റിന്റെ താൽപര്യമാണ് പ്രകടമാവുന്നത്. ഏജൻസികൾ നിയമിക്കുന്ന തൊഴിലാളികൾക്ക് കൂടി നിയമാനുസൃത ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. 250 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി ഹരീന്ദ്രൻ , വി വി ബാലകൃഷ്ണൻ , ഇ സുർജിത് കുമാർ , പി പി രാജേഷ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45376/citu-district-conference-were-held-on-29th)