---
title: "മതപരമായി ആളുകളെ സംഘടിപ്പിക്കരുതെന്നാണെങ്കിൽ ആദ്യം മുസ്ലിം ലീഗ് പിരിച്ചുവിടണം: കോടിയേരി"
english_title: "If people are not to be organized religiously muslim - kodiyeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45392/if-people-are-not-to-be-organized-religiously-muslim-kodiyeri"
published_at: "2022-05-27T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290a438f3049_Screenshot_20220527_154056.jpg"
keywords: []
---

# മതപരമായി ആളുകളെ സംഘടിപ്പിക്കരുതെന്നാണെങ്കിൽ ആദ്യം മുസ്ലിം ലീഗ് പിരിച്ചുവിടണം: കോടിയേരി

> **Lead Summary:** മതപരമായി ആളുകളെ സംഘടിപ്പിക്കരുതെന്ന് നിലപാടുണ്ടെങ്കിൽ ആദ്യം മുസ്ലിം ലീഗ് പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം എന്നും മതനിരപേക്ഷതക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ്. ലീഗാണ് മതപരമായി ആളുകളെ സംഘടിപ്പിക്കുന്നത്. അത് പാടില്ലെന്ന നിലപാടുണ്ടെങ്കിൽ ആദ്യം ലീഗ് പിരിച്ചുവിടുകയാണ് വേണ്ടത്, അതിന് സിപിഎമ്മിന്റെ പേരിൽ ആക്ഷേപം ചൊരിഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

മതപരമായി ആളുകളെ സംഘടിപ്പിക്കരുതെന്ന് നിലപാടുണ്ടെങ്കിൽ ആദ്യം മുസ്ലിം ലീഗ് പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം എന്നും മതനിരപേക്ഷതക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ്. ലീഗാണ് മതപരമായി ആളുകളെ സംഘടിപ്പിക്കുന്നത്. അത് പാടില്ലെന്ന നിലപാടുണ്ടെങ്കിൽ ആദ്യം ലീഗ് പിരിച്ചുവിടുകയാണ് വേണ്ടത്, അതിന് സിപിഎമ്മിന്റെ പേരിൽ ആക്ഷേപം ചൊരിഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മതവിഭാഗങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കുന്നുവെന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ ബാലൻ പറഞ്ഞത് അദ്ദേഹം പ്രതിനിധീകരിക്കുന്ന മറ്റൊരു സംഘടനയുടെ അഭിപ്രായമാണ്. വിവിധ സംഘടനകൾ പലപ്പോഴും ഈ അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്. പാർട്ടിയോ എൽഡിഎഫോ സർക്കാറോ ഈ വിഷയത്തിൽ യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45392/if-people-are-not-to-be-organized-religiously-muslim-kodiyeri)