---
title: "അധ്യാപക കായിക ക്ഷമതാ പരിശീലനത്തിന് തുടക്കമായി"
english_title: "The beginning of teacher athletic training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45401/the-beginning-of-teacher-athletic-training"
published_at: "2022-05-27T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290aad159e11_Picsart_22-05-27_16-10-17-158.png"
keywords: []
---

# അധ്യാപക കായിക ക്ഷമതാ പരിശീലനത്തിന് തുടക്കമായി

> **Lead Summary:**  **പെരിങ്ങത്തൂർ: **ചൊക്ലി അക്കാദമിക്ക് കൗൺസിലിൻ്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടത്തുന്ന അധ്യാപക കായിക ക്ഷമതാ പരിശീലനത്തിന് പെരിങ്ങത്തൂരിലെ ആസ്പയർ സോൺ ടർഫിൽ തുടക്കമായി.

## Article Content

 **പെരിങ്ങത്തൂർ: **ചൊക്ലി അക്കാദമിക്ക് കൗൺസിലിൻ്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടത്തുന്ന അധ്യാപക കായിക ക്ഷമതാ പരിശീലനത്തിന് പെരിങ്ങത്തൂരിലെ ആസ്പയർ സോൺ ടർഫിൽ തുടക്കമായി.

ചൊക്ലി ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും പരിശീലനം കിട്ടും വിധമാണ് പദ്ധതി തയ്യാറാക്കിയത്.പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭാ കൗൺസിലർ എം.പി.കെ.അയൂബ് അധ്യക്ഷത വഹിച്ചു.

അക്കാദമിക്ക് കൗൺസിലിൻ്റെ ജേഴ്സി ചൊക്ലി എ.എസ്.ഐ.വിൽസൻ പ്രകാശനം ചെയ്തു.ചടങ്ങിൽ വച്ച് പി.എം.സക്കീറിനെ ഷാളണിയിച്ചാദരിച്ചു. അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി കെ..രമേശൻ, കെ.പി.സുനിൽ ബാൽ, കെ.ഗിരീഷ് കുമാർ, പി.ബിജോയ്, വി.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45401/the-beginning-of-teacher-athletic-training)