---
title: "കണ്ണൂരില്‍ ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4ന്"
english_title: "World Quiz Championship on June 4 in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45422/world-quiz-championship-on-june-4-in-kannur"
published_at: "2022-05-27T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290bd258df87_images (36).jpeg"
keywords: []
---

# കണ്ണൂരില്‍ ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4ന്

> **Lead Summary:** **കണ്ണൂർ: **ഐ ക്യൂ എ കണ്ണൂര്‍ ചാപ്റ്ററും ജില്ലാ ഭരണകൂടവും സംയുക്തമായി ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്തി രണ്ടാം എഡീഷന്‍ സംഘടിപ്പിക്കുന്നു.

## Article Content

**കണ്ണൂർ: **ഐ ക്യൂ എ കണ്ണൂര്‍ ചാപ്റ്ററും ജില്ലാ ഭരണകൂടവും സംയുക്തമായി ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്തി രണ്ടാം എഡീഷന്‍ സംഘടിപ്പിക്കുന്നു.

ജൂണ്‍ 4ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ഇന്റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷന്‍ (ഐ ക്യൂ എ) സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് കേരളത്തിലെ 14 ജില്ലകളിലും വേദികളുണ്ടാകും. ഇതിലൂടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി 3 മണിക്കൂര്‍ എഴുത്തു പരീക്ഷയുടെ മാതൃകയില്‍ നടക്കുന്ന മത്സരത്തില്‍ പ്രായഭേദമന്യെ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ 7736930205, 9895316264 എന്നീ നമ്പറുകളില്‍ വിളിച്ച്് രജിസ്റ്റര്‍ ചെയ്യുക. ഇ മെയില്‍:iqakerala@gmail.com

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45422/world-quiz-championship-on-june-4-in-kannur)