---
title: "സ്റ്റുഡൻറ് പൊലിസ് ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തില്‍ സമ്മർ ക്യാമ്പ് നടത്തി"
english_title: "Student Police Aralam Govt. The summer camp was conducted under the leadership of the Higher Secondary School Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45424/student-police-aralam-govt-the-summer-camp-was-conducted-under-the-leadership-of-the-higher-secondary-school-unit"
published_at: "2022-05-27T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290c1bc965da_IMG-20220527-WA0009.jpg"
keywords: []
---

# സ്റ്റുഡൻറ് പൊലിസ് ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തില്‍ സമ്മർ ക്യാമ്പ് നടത്തി

> **Lead Summary:** **ഇരിട്ടി** : സ്റ്റുഡൻറ് പൊലിസ് ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന സമ്മർ ക്യാംപ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി** : സ്റ്റുഡൻറ് പൊലിസ് ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന സമ്മർ ക്യാംപ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം ഷീബ രവി അധ്യക്ഷയായി.ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി.

പ്രധാനധ്യാപകൻ കെ.വി. സജി , ബ്ലോക്ക് പഞ്ചായത ത്തംഗം ഷിജി നടുപ്പറമ്പിൽ, ഷൈൻ ബാബു, പ്രേമദാസൻ, ടി.വി.ഷിജേഷ് , സക്കരിയ വിളക്കോട്, രാജീവന്‍, സി.റഫ്ഷ, പി.സി.സവിത എന്നിവര്‍ സംസാരിച്ചു

സിവില്‍ പൊലിസ് ഓഫിസര്‍ ഹേമലത, മോട്ടോര്‍ വെഹിക്കിൾ ഇൻസ്പെക്ടർ വൈകുണ്ഠൻ എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45424/student-police-aralam-govt-the-summer-camp-was-conducted-under-the-leadership-of-the-higher-secondary-school-unit)