---
title: "സമത '22 : കുട്ടികളുടെ സഹവാസ ക്യാമ്പ് ശനിയാഴ്ച സമാപിക്കും"
english_title: "Samata '22: The children's cohabitation camp will end on Saturday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45426/samata-22-the-childrens-cohabitation-camp-will-end-on-saturday"
published_at: "2022-05-27T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290c729cdf2b_SAMATHA CAMP.jpg"
keywords: []
---

# സമത '22 : കുട്ടികളുടെ സഹവാസ ക്യാമ്പ് ശനിയാഴ്ച സമാപിക്കും

> **Lead Summary:** **കണ്ണൂർ : **കൊവിഡ് പ്രതിസന്ധിയില്‍ വീട്ടകത്തൊതുങ്ങേണ്ടിവന്ന കുട്ടികള്‍ ആകുലതകളെ മറികടന്ന് ഒത്തുചേര്‍ന്നു. സമഗ്രശിക്ഷാ കേരള കണ്ണൂര്‍ ജില്ല മാടായി ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സഹവാസ ക്യാമ്പ് സമത ' 22 ക്യാമ്പിലാണ് 20 കുട്ടികളും അവരുടെ രക്ഷിതാക്കളും ഒത്തു ചേര്‍ന്നത്. മാടായി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് ടി ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കരവിരുത്, ലളിത പാചകം, അഭിനയം, ആടാം പാടാം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത് .

## Article Content

**കണ്ണൂർ : **കൊവിഡ് പ്രതിസന്ധിയില്‍ വീട്ടകത്തൊതുങ്ങേണ്ടിവന്ന കുട്ടികള്‍ ആകുലതകളെ മറികടന്ന് ഒത്തുചേര്‍ന്നു. സമഗ്രശിക്ഷാ കേരള കണ്ണൂര്‍ ജില്ല മാടായി ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ സഹവാസ ക്യാമ്പ് സമത ' 22 ക്യാമ്പിലാണ് 20 കുട്ടികളും അവരുടെ രക്ഷിതാക്കളും ഒത്തു ചേര്‍ന്നത്. മാടായി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് ടി ഐ മധുസൂദനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കരവിരുത്, ലളിത പാചകം, അഭിനയം, ആടാം പാടാം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത് .

ക്യാമ്പിന്റെ ഭാഗമായി ചലച്ചിത്രോത്സവം, പാട്ടുത്സവം, മാടായിപ്പാറയിലൊരു നടത്തം എന്നി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നു ദിവസത്തെ ക്യാമ്പ് ശനിയാഴ്ച സമാപിക്കും. ഉദ്ഘാടന ചടങ്ങില്‍ പി കെ വിശ്വനാഥന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം ടി പുഷ്പ, എസ് എസ് കെ ഡി പി.ഒ രാജേഷ് കടന്നപ്പള്ളി, കെ വി രാജന്‍, കെ എ പ്രമോദ്, ബിപിസി എം വി വിനോദ് കുമാര്‍, ഇ വിദ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45426/samata-22-the-childrens-cohabitation-camp-will-end-on-saturday)