---
title: "കാട്ടുപന്നിക്ക്  വെടിയേൽക്കാൻ  പ്രായോഗിക ബുദ്ധിമുട്ടുകളേറെ "
english_title: "For the wild boar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45429/for-the-wild-boar"
published_at: "2022-05-27T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6290d0f9a96e2_n390188982165365779646037d0be934944aa6f50f3a931d19dfbea66a426c2e8fa2d7d76bfc9b22672505f.jpg"
keywords: []
---

# കാട്ടുപന്നിക്ക്  വെടിയേൽക്കാൻ  പ്രായോഗിക ബുദ്ധിമുട്ടുകളേറെ 

> **Lead Summary:** **പത്തനംതിട്ട : **തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയെങ്കിലും കൃഷിനശിപ്പിക്കുന്ന കാട്ടുപന്നിക്ക് വെടിയേല്‍ക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്.

## Article Content

**പത്തനംതിട്ട : **തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയെങ്കിലും കൃഷിനശിപ്പിക്കുന്ന കാട്ടുപന്നിക്ക് വെടിയേല്‍ക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്.

കാട്ടുപന്നി ശല്യമുണ്ടാക്കുന്ന മേഖലയില്‍ മാത്രമായിരിക്കും വെടിവയ്ക്കാനുള്ള അധികാര പരിധിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ കൃഷിക്കും മനുഷ്യര്‍ക്കും ശല്ല്യക്കാരായ കാട്ടുപന്നികളെ കണ്ടാല്‍ വെടിവയ്ക്കാന്‍ അനുമതി ലഭിച്ച്‌ നടപടിയിലേക്ക് കടക്കുമ്പോഴേക്കും പന്നികള്‍ അതിര്‍ത്തി കടക്കും. അടുത്ത വാര്‍ഡില്‍ കാട്ടുപന്നികള്‍ എത്തിയാല്‍ പ്രസിഡന്റിനും സെക്രട്ടറിക്കും അത് ബോദ്ധ്യപ്പെടണം.

അതിര്‍ത്തി കടന്ന് അടുത്ത പഞ്ചായത്തിലാണ് കാട്ടുപന്നി എത്തുന്നതെങ്കില്‍ ആ പഞ്ചാത്തിലെ പ്രസിഡന്റും സെക്രട്ടറിയും അനുമതി നല്‍കണം. ശല്യക്കാരായ കട്ടുപന്നികളെ കാണുന്ന സ്ഥലത്ത് വെടിവച്ചിടാന്‍ അനുമതി നല്‍കിയാലേ സര്‍ക്കാര്‍ തീരുമാനം കൊണ്ടു പ്രയോജനമുണ്ടാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വെടിവയ്ക്കാന്‍ അനുമതി ലഭിച്ച്‌ നടപടികളിലേക്ക് കടക്കുമ്പോള്‍ കാട്ടുപന്നി തങ്ങുന്ന സ്ഥലത്തിന് സമീപത്തിന് നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിന് ചിലപ്പോള്‍ പൊലീസ് ഇടപെടല്‍ വരെ വേണ്ടിവന്നേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45429/for-the-wild-boar)