---
title: "പേരാവൂർ ചിട്ടി തട്ടിപ്പ് : കർമ്മസമിതി പ്രവർത്തകർ നിരാഹാരം തുടങ്ങി "
english_title: "Peravoor Chitty scam: Karma Samiti workers start fast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4546/peravoor-chitty-scam-karma-samiti-workers-start-fast"
published_at: "2021-10-11T12:21:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6163df5dc5a10_PicsArt_10-11-12.20.00.jpg"
keywords: []
---

# പേരാവൂർ ചിട്ടി തട്ടിപ്പ് : കർമ്മസമിതി പ്രവർത്തകർ നിരാഹാരം തുടങ്ങി 

> **Lead Summary:** പേരാവൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹൌസ് ബിൽഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിനിരയായവർക്ക് പണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ നിരാഹാരസമരം തുടങ്ങി.

## Article Content

പേരാവൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹൌസ് ബിൽഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിനിരയായവർക്ക് പണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ നിരാഹാരസമരം തുടങ്ങി.

പേരാവൂരിലെ സൊസൈറ്റി ഓഫീസിന് മുന്നിൽ കൺവീനർ സിബി മേച്ചേരിയാണ് നിരാഹാരമനുഷ്ഠിക്കുന്നത് . കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം ലഭ്യമാകാത്തതിനെ തുടർന്ന് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധവുമായി സൊസൈറ്റി ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങൾ നടത്തിയിരുന്നു. സെക്രട്ടറി പി വി ഹരിദാസിന്റെ വീട്ടിലേക്ക് മാർച്ചും നടത്തിയിരുന്നു.

സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെ തുടങ്ങിയ ചിട്ടി സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ചിട്ടി തുടങ്ങാൻ പാർട്ടിയുടെ അനുമതിയില്ല സഹകരണ വകുപ്പിന്റെ അനുമതിയാണ് വേണ്ടതെന്ന് നിലപാട് വ്യക്തമാക്കിയ സിപിഎം നേതൃത്വം നിക്ഷേപകർക്ക് പണം ലഭ്യമാക്കാൻ കൂടെ നിൽക്കുമെന്നും വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4546/peravoor-chitty-scam-karma-samiti-workers-start-fast)