---
title: "മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു "
english_title: "Malayalee youth dies in car accident in Abu Dhabi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45466/malayalee-youth-dies-in-car-accident-in-abu-dhabi"
published_at: "2022-05-27T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629100490a973_n390237788165366991174846de0883fe3bac185704604a6d30c38c839956c4424d06f2b493f50583e2e279.jpg"
keywords: []
---

# മലയാളി യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു 

> **Lead Summary:** **അബൂദബി**: അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്ബില്‍ വീട്ടില്‍ ടി.പി.റമീസ് ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

## Article Content

**അബൂദബി**: അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്ബില്‍ വീട്ടില്‍ ടി.പി.റമീസ് ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

റമീസിന്‍റെ മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാന്‍​ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. യു.എ.ഇയിലെ അഷ്‌റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്ബനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45466/malayalee-youth-dies-in-car-accident-in-abu-dhabi)