---
title: " പ​ച്ച​ക്ക​റി​ക്കൊ​പ്പം മ​ത്സ‍്യ​ത്തി​നും വി​ല കു​തി​ക്കുന്നു "
english_title: "Along with vegetables, the price of fish also goes up"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45474/along-with-vegetables-the-price-of-fish-also-goes-up"
published_at: "2022-05-27T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629106a3a52e6_n3902428901653671509906a95e7c132c3f523cc198b6bf09e30e2d4a20cb5c603b3bff69259f15867d86fa.jpg"
keywords: []
---

#  പ​ച്ച​ക്ക​റി​ക്കൊ​പ്പം മ​ത്സ‍്യ​ത്തി​നും വി​ല കു​തി​ക്കുന്നു 

> **Lead Summary:** **ഒ​റ്റ​പ്പാ​ലം**: പ​ച്ച​ക്ക​റി​ക്കൊ​പ്പം മ​ത്സ‍്യ​ത്തി​നും വി​ല കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല​രു​ടെ​യും കു​ടും​ബ ബ​ജ​റ്റ് താ​ളം​തെറ്റുന്നു.ന്യൂ​ന​മ​ര്‍​ദ​വും മ​റ്റു​മാ​യി സം​സ്ഥാ​ന​ത്ത് മ​ത്സ‍്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ത്സ‍്യ​ബ​ന്ധ​ന​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന​തു​മാ​ണ് മ​ത്സ‍്യ വ്യാ​പാ​ര​മേ​ഖ​ല​ക്ക് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

## Article Content

**ഒ​റ്റ​പ്പാ​ലം**: പ​ച്ച​ക്ക​റി​ക്കൊ​പ്പം മ​ത്സ‍്യ​ത്തി​നും വി​ല കു​തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല​രു​ടെ​യും കു​ടും​ബ ബ​ജ​റ്റ് താ​ളം​തെറ്റുന്നു.ന്യൂ​ന​മ​ര്‍​ദ​വും മ​റ്റു​മാ​യി സം​സ്ഥാ​ന​ത്ത് മ​ത്സ‍്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ത്സ‍്യ​ബ​ന്ധ​ന​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന​തു​മാ​ണ് മ​ത്സ‍്യ വ്യാ​പാ​ര​മേ​ഖ​ല​ക്ക് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ക​ട​ല്‍ മ​ത്സ്യ​ങ്ങ​ള്‍​ക്ക് നേ​രി​ട്ട ക്ഷ​മാ​വും വി​ല​വ​ര്‍​ധ​ന​യും നാ​ട്ടി​ലെ ഡാ​മു​ക​ളി​ലും കു​ള​ങ്ങ​ളി​ലും വ​ള​ര്‍​ത്തു​ന്ന മ​ത്സ‍്യ​ങ്ങ​ളു​ടെ വി​ല കൂ​ട്ടാ​നും അ​വ​സ​ര​മാ​യി. സാ​ധാ​ര​ണ​ക്കാ​ര്‍ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന മ​ത്തി​ക്ക് കി​ലോ​ക്ക് 260 രൂ​പ ന​ല്‍​ക​ണം. അ​യ​ല​ക്ക് 240ഉം ​ചൂ​ര​ക്ക് 220ഉം ​അ​യി​ല ചെ​മ്ബാ​ന് 160 രൂ​പ​യു​മാ​ണ് ബു​ധ​നാ​ഴ്ച​ത്തെ വി​ല​നി​ല​വാ​രം. ഏ​താ​നും ദി​വ​സം മു​മ്ബ് വ​രെ 200-220 രൂ​പ​ക്ക് ല​ഭി​ച്ചി​രു​ന്ന തി​ണ്ട​യും കോ​ലാ​നും വി​ല ഇ​ര​ട്ടി​യാ​യി ഉ​യ​ര്‍​ന്ന് 420 രൂ​പ​യി​ലെ​ത്തി. പൊ​ടി ചെ​മ്മീ​നി​നും 420 രൂ​പ. ക​ഷ്ണം വെ​ട്ടി വി​ല്‍​ക്കു​ന്ന നെ​യ്‌​മീ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ മീ​നു​ക​ളും ആ​വോ​ലി, ഐ​ക്കൂ​റ ഇ​ന​ങ്ങ​ളും ക​ട​ക​ളി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​ണ്. എ​ന്നും വി​ല​ക്കു​റ​വി​ല്‍ ല​ഭി​ച്ചി​രു​ന്ന ഡാം ​മ​ത്സ്യ​ങ്ങ​ള്‍​ക്കും നേ​രി​യ വി​ല​വ​ര്‍​ധ​ന പ്ര​ക​ട​മാ​ണ്.

180 രൂ​പ​ക്ക് താ​ഴെ ല​ഭി​ച്ചി​രു​ന്ന നാ​ട​ന്‍ ആ​വോ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന​ങ്ങ​ളു​ടെ വി​ല 200നും ​മേ​ലെ​യാ​ണ്. കാ​ല​വ​ര്‍​ഷം പി​റ​ക്കാ​ന്‍ അ​ധി​ക ദി​വ​സ​ങ്ങ​ളി​ല്ലെ​ന്നി​രി​ക്കെ സം​സ്ഥാ​ന​ത്ത് ട്രോ​ളി​ങ് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തു​ന്ന​തോ​ടെ വി​ല​വ​ര്‍​ധ​ന തു​ട​ര്‍​ക്ക​ഥ​യാ​കു​മെ​ന്ന് വ്യാ​പാ​രി​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45474/along-with-vegetables-the-price-of-fish-also-goes-up)