---
title: "കേരളത്തിൽ  കാലവർഷം രണ്ടുദിവസത്തിനകം"
english_title: "Within two days the monsoon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45482/within-two-days-the-monsoon"
published_at: "2022-05-28T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62917aa6832c1_images (12).jpeg"
keywords: []
---

# കേരളത്തിൽ  കാലവർഷം രണ്ടുദിവസത്തിനകം

> **Lead Summary:** **തിരുവനന്തപുരം : കേ**രളത്തിൽ രണ്ടുദിവസത്തിനകം കാലവർഷം എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം : കേ**രളത്തിൽ രണ്ടുദിവസത്തിനകം കാലവർഷം എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.

തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയെങ്കിലും കാലവർഷത്തിന്റെ വരവ് പ്രഖ്യാപിക്കാൻ തക്കവണ്ണം ആയിട്ടില്ല. പ്രഖ്യാപനത്തിനുമുമ്പ് 14 മഴമാപിനികേന്ദ്രങ്ങളിൽ ഒമ്പതെണ്ണത്തിൽ രണ്ടുദിവസം തുടർച്ചയായി രണ്ടര മില്ലീമീറ്ററോ അതിൽക്കൂടുതലോ മഴ പെയ്തിരിക്കണം. അതും ഉണ്ടായില്ല. അതിനാലാണ് വരവ് സ്ഥിരീകരിക്കാൻ ഇനിയും ദിവസമെടുക്കുന്നത്. എന്നാൽ, കേരളതീരത്ത് മേഘപാളികൾ കൂടുതലായി രൂപപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45482/within-two-days-the-monsoon)