---
title: "വയനാട് നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ടുപേര്‍ മരിച്ചു"
english_title: "Two killed in Wayanad car crash"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45489/two-killed-in-wayanad-car-crash"
published_at: "2022-05-28T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291860407426_images (35).jpeg"
keywords: []
---

# വയനാട് നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

> **Lead Summary:** **വയനാട്**: നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ദുര്‍ഗാപ്രസാദ്, പശ്ചിമബംഗാള്‍ സ്വദേശിയായ തുളസീറാം എന്നിവരാണ് മരിച്ചത്.

## Article Content

**വയനാട്**: നിയന്ത്രണം വിട്ട കാറിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ദുര്‍ഗാപ്രസാദ്, പശ്ചിമബംഗാള്‍ സ്വദേശിയായ തുളസീറാം എന്നിവരാണ് മരിച്ചത്.

വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപമായിരുന്നു വാഹനാപകടം. കാറിടിച്ച്‌ പുഴയില്‍ വീണ തുളസീറാമിനെ ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്. ദുര്‍ഗാപ്രസാദ് വയനാട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. തോണിച്ചാല്‍ സ്വദേശികളായി ടോബിന്‍,അമല്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ടോബിനെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ കാര്‍ യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. പൊലീസ് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45489/two-killed-in-wayanad-car-crash)