---
title: "ഗ്രന്ഥശാലകളെ പുരസ്‌കാരം നല്‍കി ആദരിക്കും"
english_title: "Libraries will be honored with awards"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45492/libraries-will-be-honored-with-awards"
published_at: "2022-05-28T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629189efb9989_images (37).jpeg"
keywords: []
---

# ഗ്രന്ഥശാലകളെ പുരസ്‌കാരം നല്‍കി ആദരിക്കും

> **Lead Summary:** **കണ്ണൂർ: **കുട്ടികളുടെ സ്വതന്ത്രവായന പരിപോഷണത്തിനായി സമഗ്രശിക്ഷാ കേരളം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തിയ 'വായനച്ചങ്ങാത്തം വായനശാലകളില്‍' പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രന്ഥശാലകളെ പുരസ്‌കാരം നല്‍കി ആദരിക്കും.

## Article Content

**കണ്ണൂർ: **കുട്ടികളുടെ സ്വതന്ത്രവായന പരിപോഷണത്തിനായി സമഗ്രശിക്ഷാ കേരളം ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തിയ 'വായനച്ചങ്ങാത്തം വായനശാലകളില്‍' പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രന്ഥശാലകളെ പുരസ്‌കാരം നല്‍കി ആദരിക്കും.

പ്രവര്‍ത്തനത്തിന്റെ മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ, റിപ്പോര്‍ട്ട് എന്നിവ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരളം, കണ്ണൂര്‍, സയന്‍സ് പാര്‍ക്കിനു സമീപം, കണ്ണൂര്‍ 670002, എന്ന വിലാസത്തിലോ sskvayanachanghatham@gmail.com എന്ന ഇമെയിലിലോ അയക്കണം. ഫോണ്‍: 04972707993.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45492/libraries-will-be-honored-with-awards)