---
title: "താല്‍ക്കാലിക അധ്യാപക നിയമനം ; പുതിയ ഉത്തരവുമായി സര്‍ക്കാര്‍"
english_title: "Temporary teacher appointment; Government with new order"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45494/temporary-teacher-appointment-government-with-new-order"
published_at: "2022-05-28T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62918bdd0a0e7_images (4).png"
keywords: []
---

# താല്‍ക്കാലിക അധ്യാപക നിയമനം ; പുതിയ ഉത്തരവുമായി സര്‍ക്കാര്‍

> **Lead Summary:** **തിരുവനന്തപുരം**: താല്‍ക്കാലിക അധ്യാപക നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന ഉത്തരവ് മറികടക്കാന്‍ പുതിയ ഉത്തരവുമായി സര്‍ക്കാര്‍.

## Article Content

**തിരുവനന്തപുരം**: താല്‍ക്കാലിക അധ്യാപക നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന ഉത്തരവ് മറികടക്കാന്‍ പുതിയ ഉത്തരവുമായി സര്‍ക്കാര്‍.

സര്‍ക്കാര്‍ സ്കൂളുകളില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നതിലെ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. ഇതില്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന ഭാഗം ഇല്ല. അധ്യാപക സംഘടനകള്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് മാറ്റം.

പിടിഎകള്‍ അപേക്ഷ ക്ഷണിച്ച്‌ അഭിമുഖം നടത്തിയിരുന്നിടത്താണ് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തണമെന്ന നിര്‍ദേശം ഇറക്കിയത്. ഉത്തരവിന് പിന്നാലെ എതിര്‍പ്പുമായി അധ്യാപകസംഘടനകളും രംഗത്തെത്തി. തീരുമാനം നല്ലതാണെങ്കിലും നിയമനം നടത്താന്‍ സമയം എടുക്കുമെന്നതായിരുന്നു എതിര്‍പ്പിന്റെ കാരണം. ഈ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45494/temporary-teacher-appointment-government-with-new-order)