---
title: "ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കും; ഡിജിപിയെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ"
english_title: "Noise control in Worship place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45529/noise-control-in-worship-place"
published_at: "2022-05-28T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291b6d7ad5c1_Screenshot_20220528_111435.jpg"
keywords: []
---

# ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കും; ഡിജിപിയെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ

> **Lead Summary:** ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തി. ബാലാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവ പറമ്പുകളിലും മറ്റ് മത ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കും.

## Article Content

ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തി. ബാലാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവ പറമ്പുകളിലും മറ്റ് മത ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കും.

2020ൽ പ്രാബല്യത്തിൽ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. നിലവിൽ രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിട്ട ഇടങ്ങളിൽ അല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിയമമുണ്ട്. ഇതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ലാണ് ആരോപണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45529/noise-control-in-worship-place)