---
title: "കണ്ണൂരില്‍ ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4ന്"
english_title: "World quiz championship on june 4th at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45534/world-quiz-championship-on-june-4th-at-kannur"
published_at: "2022-05-28T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291bbefc455f_Screenshot_20220528_113527.jpg"
keywords: []
---

# കണ്ണൂരില്‍ ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ 4ന്

> **Lead Summary:** കണ്ണൂർ : ഐ ക്യൂ എ കണ്ണൂര്‍ ചാപ്റ്ററും ജില്ലാ ഭരണകൂടവും സംയുക്തമായി ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പിന്റെ 22ാം എഡീഷന്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 4ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

## Article Content

കണ്ണൂർ : ഐ ക്യൂ എ കണ്ണൂര്‍ ചാപ്റ്ററും ജില്ലാ ഭരണകൂടവും സംയുക്തമായി ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പിന്റെ 22ാം എഡീഷന്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 4ന് ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ഇന്റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് കേരളത്തിലെ 14 ജില്ലകളിലും വേദികളുണ്ടാകും. ഇതിലൂടെ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ 7736 930 205, 9895 316 264 എന്നീ നമ്പറുകളില്‍ വിളിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45534/world-quiz-championship-on-june-4th-at-kannur)