---
title: "കണിച്ചാർ പഞ്ചായത്തിൽ സ്വയം തൊഴിൽ സംരംഭം ഉദ്ഘാടനം ചെയ്തു"
english_title: "Inaugurated self-employment venture."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45538/inaugurated-self-employment-venture"
published_at: "2022-05-28T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291be7cb84ad_Picsart_22-05-28_11-47-08-377.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിൽ സ്വയം തൊഴിൽ സംരംഭം ഉദ്ഘാടനം ചെയ്തു

> **Lead Summary:** കോളക്കാട്: കാണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയംതൊഴിൽ സംരംഭവും എൽഇഡി ബൾബ് നിർമാണ യൂണിറ്റും ഉദ്ഘാടനം ചെയ്തു.കൊളക്കാട് നടന്ന പരിപാടിയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

കോളക്കാട്: കാണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീയുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയംതൊഴിൽ സംരംഭവും എൽഇഡി ബൾബ് നിർമാണ യൂണിറ്റും ഉദ്ഘാടനം ചെയ്തു.കൊളക്കാട് നടന്ന പരിപാടിയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത ആദ്യ വിൽപ്പന നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, കോളയാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി സുരേഷ് കുമാർ, തോമസ് വടശ്ശേരി, ലിസമ്മ മംഗലത്തിൽ,പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ എൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45538/inaugurated-self-employment-venture)