---
title: "വിവാദങ്ങളിലല്ല, വികസനത്തിൽ ഊന്നിയാണ് പ്രചാരണം; ഇടത് വിജയം ഉറപ്പെന്ന് ജോ ജോസഫ്"
english_title: " The campaign focus on development not controversy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45563/the-campaign-focus-on-development-not-controversy"
published_at: "2022-05-28T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291cebab575b_Screenshot_20220528_125454.jpg"
keywords: []
---

# വിവാദങ്ങളിലല്ല, വികസനത്തിൽ ഊന്നിയാണ് പ്രചാരണം; ഇടത് വിജയം ഉറപ്പെന്ന് ജോ ജോസഫ്

> **Lead Summary:** തൃക്കാക്കര മണ്ഡലം ഇത്തവണ ഇടതുമുന്നണിയെ വിജയിപ്പിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാകില്ല. കോൺഗ്രസുകാർ തന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച വിഷയത്തിൽ വിവാദം കത്തി നിൽക്കുമ്പോഴും വിവാദത്തിൽ അല്ല, വികസനത്തിൽ ഊന്നിയാണ് താൻ പ്രചാരണം പൂർത്തിയാക്കുന്നതെന്നും ജോ ജോസഫ് പറഞ്ഞു.

## Article Content

തൃക്കാക്കര മണ്ഡലം ഇത്തവണ ഇടതുമുന്നണിയെ വിജയിപ്പിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാകില്ല. കോൺഗ്രസുകാർ തന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച വിഷയത്തിൽ വിവാദം കത്തി നിൽക്കുമ്പോഴും വിവാദത്തിൽ അല്ല, വികസനത്തിൽ ഊന്നിയാണ് താൻ പ്രചാരണം പൂർത്തിയാക്കുന്നതെന്നും ജോ ജോസഫ് പറഞ്ഞു.

വ്യാജ പ്രൊഫൈലുകൾ വഴിയാണ് കോൺഗ്രസുകാർ ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിൽ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായിരുന്നു. അതിരൂക്ഷ വിമർശനമാണ് കോൺഗ്രസ് സൈബർ സെല്ലിന്റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45563/the-campaign-focus-on-development-not-controversy)