---
title: "വിദ്വേഷ മുദ്രവാക്യം മുഴക്കിയതിൽ തെറ്റില്ലെന്ന് കുട്ടിയുടെ പിതാവ്; മുമ്പും വിളിച്ചിട്ടുള്ളതാണ്"
english_title: " Father of the child pleads not guilty to hate speech"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45570/father-of-the-child-pleads-not-guilty-to-hate-speech"
published_at: "2022-05-28T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291d1be394b8_Screenshot_20220528_130917.jpg"
keywords: []
---

# വിദ്വേഷ മുദ്രവാക്യം മുഴക്കിയതിൽ തെറ്റില്ലെന്ന് കുട്ടിയുടെ പിതാവ്; മുമ്പും വിളിച്ചിട്ടുള്ളതാണ്

> **Lead Summary:** ആലപ്പുഴ: വിദ്വേഷ മുദ്രവാക്യ കേസിൽ പ്രതികരിച്ച് കുട്ടിയുടെ പിതാവ് അസ്ജർ ലത്തീഫ്. സംഘ്പരിവാറിനെതിരെയാണ് മുദ്രവാക്യം മുഴക്കിയതെന്ന് ഇയാൾ അവകാശപ്പെടുന്നു. ചെയ്തതിൽ തെറ്റില്ല, മുമ്പും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണെന്നും ഇയാൾ പറഞ്ഞു അഭിഭാഷകന്റെ നിർദേശമനുസരിച്ചാണ് വന്നത്.

## Article Content

ആലപ്പുഴ: വിദ്വേഷ മുദ്രവാക്യ കേസിൽ പ്രതികരിച്ച് കുട്ടിയുടെ പിതാവ് അസ്ജർ ലത്തീഫ്. സംഘ്പരിവാറിനെതിരെയാണ് മുദ്രവാക്യം മുഴക്കിയതെന്ന് ഇയാൾ അവകാശപ്പെടുന്നു. ചെയ്തതിൽ തെറ്റില്ല, മുമ്പും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണെന്നും ഇയാൾ പറഞ്ഞു അഭിഭാഷകന്റെ നിർദേശമനുസരിച്ചാണ് വന്നത്.

ഒളിവിലായിരുന്നില്ല, ടൂർ  പോയതാണ്. മുദ്രവാക്യം വിളിക്കുമ്പോൾ മകനോടൊപ്പം ഉണ്ടായിരുന്നു. ഇതിന് മുമ്പും ഈ മുദ്രവാക്യം വിളിച്ചിട്ടുണ്ട്. സംഭവത്തിൽ തെറ്റില്ല. ഹിന്ദുമതത്തിനെയോ ക്രിസ്ത്യൻ മതത്തിനെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘ്പരിവാറിനെതിരെ മുഴക്കിയ മുദ്രവാക്യമാണ്. ഇതിൽ എന്താണ് പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ലെന്നും ഇയാൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45570/father-of-the-child-pleads-not-guilty-to-hate-speech)