---
title: "സംസ്ഥാനത്ത്‌ വിലകയറ്റം പിടിച്ചു നിർത്തിയത്  പൊതു വിതരണ രംഗത്തെ ഇടപെടൽ: മന്ത്രി ജി. ആർ അനിൽ "
english_title: "MinisterGRanil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45573/ministergranil"
published_at: "2022-05-28T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291d3cd9b6e7_n3903670081653724062212508432b26fd9398d549ff493ef1101b513e547ef68d0c0d1e01d7da281731b17.jpg"
keywords: []
---

# സംസ്ഥാനത്ത്‌ വിലകയറ്റം പിടിച്ചു നിർത്തിയത്  പൊതു വിതരണ രംഗത്തെ ഇടപെടൽ: മന്ത്രി ജി. ആർ അനിൽ 

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തെ വന്‍വിലക്കയറ്റം ബാധിച്ചിട്ടില്ല,ചുരുക്കം ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയതെന്ന് ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആര്‍ അനില്‍.

## Article Content

**തിരുവനന്തപുരം: **കേരളത്തെ വന്‍വിലക്കയറ്റം ബാധിച്ചിട്ടില്ല,ചുരുക്കം ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയതെന്ന് ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആര്‍ അനില്‍.

സംസ്ഥാനത്ത് പൊതുവിതരണ രംഗത്തെ ഇടപെടലാണ് വിലക്കയറ്റം പിടിച്ച്‌ നിര്‍ത്തിയത്. കേരളത്തിലെ 500 ഓളം മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തി . കൃത്രിമ വിലക്കയറ്റം സംസ്ഥാനത്തില്ല. കാലാവസ്ഥാ വ്യതിയാനം അയല്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് കേരളത്തില്‍ വിലക്കയറ്റമുണ്ടാക്കുന്നത് . കേരളത്തെ വന്‍വിലക്കയറ്റം ബാധിച്ചിട്ടില്ല.ചുരുക്കം ചില ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയത്. ജയ അരി റേഷന്‍ കടകള്‍ വഴി വിതരണത്തിനെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.എഫ്സിഐ ഗോഡൗണുകളില്‍ അരി എത്തി, 60 ശതമാനം റേഷന്‍ കടകളിലും അരി വിതരണത്തിന് എത്തും. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയല്‍ സംസ്ഥാനങ്ങള്‍ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദര്‍ശിക്കും.

ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയല്‍ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാര്‍ജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45573/ministergranil)