---
title: "മെഡിക്കൽ ലബോറട്ടറി ഒണേഴ്സ് അസാസിയേഷൻ ജില്ലാ സമ്മേളനം: മെയ് 29 ഞായറാഴ്ച്ച സംഘടിപ്പിക്കും "
english_title: "Medical Laboratory Honors Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45594/medical-laboratory-honors-association"
published_at: "2022-05-28T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291e4e9ec347_Picsart_22-05-28_14-30-28-322.png"
keywords: []
---

# മെഡിക്കൽ ലബോറട്ടറി ഒണേഴ്സ് അസാസിയേഷൻ ജില്ലാ സമ്മേളനം: മെയ് 29 ഞായറാഴ്ച്ച സംഘടിപ്പിക്കും 

> **Lead Summary:** ഉണർവ്-22 എന്ന പേരിൽ സംഘടിപ്പിക്കുന്ന സമ്മേളനം നാളെ രാവിലെ 9 മണിക്ക് കണ്ണൂർ ഗ്രീൻ പാർക്ക് റെസിഡൻസിയിൽ ടി. ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

## Article Content

ഉണർവ്-22 എന്ന പേരിൽ സംഘടിപ്പിക്കുന്ന സമ്മേളനം നാളെ രാവിലെ 9 മണിക്ക് കണ്ണൂർ ഗ്രീൻ പാർക്ക് റെസിഡൻസിയിൽ ടി. ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

സജീവ് ജോസഫ് എം.എൽ.എ മെഡിക്കൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭൻ മെമ്പർ മാർക്കുള്ള ഇൻഷൂറൻസ് പദ്ധതി ഉദ്ഘാടനം ചെയ്യും. സംഘടനയിൽ അംഗമായ എല്ലാവരും ഗുണമേന്മ ഉറപ്പു വരുത്തി ലാബുകൾക്ക് അക്രഡിറ്റേഷൻ നേടണമെന്നാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

ലബോറട്ടറി റിപ്പോർട്ടിൻ്റെ കൃത്യത ഉറപ്പു വരുത്തുന്നതിന് ഗുണനിലവാര നിയന്ത്രണങ്ങളും അക്രഡിറ്റേഷനും ഏർപ്പെടുത്തുന്നതിനുള്ള ചർച്ച സമ്മേളനത്തിൽ നടക്കും. ലബോറട്ടറി മേഖലയിലെ അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങളുടെ പ്രദർശനവും സമ്മേളനത്തിൽ ഉണ്ടാവും. ക്ലിനിക്കൽ എക്സാമിനേഷൻ ആക്ട് നടപ്പാക്കുന്നതിന് മുൻപ് സംഘടനയുമായി സർക്കാർ ചർച്ച ചെയ്യണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഭാരവാഹികളായ ഡോ.ടി.എ വർക്കി, ആർ കെ പ്രകാശ്, പി കെ രജീഷ് കുമാർ, ഉമേഷ് കുമാർ വി , കെ.വി ശ്രീനിവാസൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45594/medical-laboratory-honors-association)