---
title: "ക്രേനിയോ ഫേഷ്യൽ സർജറി യൂണിറ്റ് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം  ആരംഭിച്ചു "
english_title: "Kreniyo facial surgery begins in kannur aster mims"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/45595/kreniyo-facial-surgery-begins-in-kannur-aster-mims"
published_at: "2022-05-28T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291e4c485b9b_Picsart_22-05-28_14-30-37-103.jpg"
keywords: []
---

# ക്രേനിയോ ഫേഷ്യൽ സർജറി യൂണിറ്റ് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം  ആരംഭിച്ചു 

> **Lead Summary:** കണ്ണൂർ : മുഖത്തിൻ്റെയും തലയോട്ടിയുടെയും ആകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ ഫലപ്രദമായി ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കുന്ന ക്രേനിയോ ഫേഷ്യൽ സർജറി യൂണിറ്റ് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചതായി ന്യൂറോ സയൻസ് വിഭാഗം മേധാവി ഡോ.രമേഷ് സി.വി. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ : മുഖത്തിൻ്റെയും തലയോട്ടിയുടെയും ആകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ ഫലപ്രദമായി ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കുന്ന ക്രേനിയോ ഫേഷ്യൽ സർജറി യൂണിറ്റ് കണ്ണൂർ ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചതായി ന്യൂറോ സയൻസ് വിഭാഗം മേധാവി ഡോ.രമേഷ് സി.വി. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ സൗകര്യം ഉള്ള ഉത്തരകേരളത്തിലെ ആദ്യ ആശുപത്രിയാണ് ആസ്റ്റർ മിംസ്. യൂണിറ്റ് ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങിൽ തന്നെ അതിസങ്കീർണമായ മൂന്ന് ക്രേനിയോ ഫേഷ്യൽ സർജറി ആശുപത്രിയിൽ വിജയകരമായി പൂർത്തികരിച്ചതായും മാനേജ്മെൻ്റ് അവകാശപ്പെട്ടു. അപേർട് സിൻഡ്രോം എന്ന തലയുടെ ആകൃതി ക്രമപ്രകരമല്ലാതിരുന്ന ജനിതക വൈകല്യം ബാധിച്ച ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിൻ്റെ ആദ്യ ഘട്ട ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്.

ഇത്തരം ജനിതക വൈകല്യം കാരണം കുട്ടികളിൽ കൈകാലുകളുടെ വളർച്ച കുറവ്, മുച്ചിറി, മുച്ചുണ്ട് പോലുള്ള അവസ്ഥ ഉണ്ടാവും. ഇത് പൂർണമായും ഭേദമാക്കാൻ 6-8 ശസ്ത്രക്രിയ വേണ്ടി വരും. നിലവിൽ ഈ സൗകര്യം എറണാകുളം, ബംഗളൂരു പോലുള്ള നഗരങ്ങളിലേ ഉള്ളൂ.

കണ്ണൂർ മിംസിൽ പുതിയ യൂണിറ്റ് ആരംഭിച്ചത് ഉത്തരകേരളത്തിലുള്ളവർക്ക് ഏറെ ഗുണകരമാവുമെന്നും ഡോ.രമേശ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോ.മഹേഷ് ഭട്ട്, ഡോ.അജോയ് വിജയൻ, വിവിൻ ജോർജ് പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/45595/kreniyo-facial-surgery-begins-in-kannur-aster-mims)